
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം കൈതി 2വിന്റെ ഷൂട്ടിംഗ് മാറ്റിവെച്ചതായി റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥയിലും നിർമ്മാണത്തിലുമുള്ള തർക്കങ്ങളാണ് കാരണമെന്ന് ചില ഓൺലൈൻ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൈതി 2വിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഒരു ഔദ്യോഗിക അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല.
According to some Telugu news channels, the much-anticipated sequel, ‘The Heart of LCU’ - KAITHI-2 has reportedly been shelved due to creative differences. 🥹 If true, this could spell the end for the entire LCU. Awaiting official clarification from the production team or cast… pic.twitter.com/GoOkQ7K8sG
— KARTHIK DP (@dp_karthik) September 22, 2025
ഈ വാർത്ത ശരിയാണെങ്കിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഒരു അവസാനമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആരാധകർ ഈ വാർത്തയ്ക്ക് ശേഷം നിരാശരാണെന്ന് സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടാൽ മനസിലാകും. സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം കൈതിയിൽ നിന്ന് ആയതിനാൽ ഒട്ടുമിക്ക ആരാധകരും കാത്തിരുന്നത് അതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. നേരത്തെ രജനി-കമൽ ചിത്രത്തിന്റെ തിരക്കുകൾ കാരണം കൈതി 2 നീട്ടിവെക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതോടെ ചിത്രത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിരുന്നു.
ലോകേഷ് എത്രയും പെട്ടെന്ന് കൈതി യൂണിവേഴ്സിലേക്ക് തിരിച്ചെത്തണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു അപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വരുന്നത്. LCU എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. 'കൈതി', 'വിക്രം', 'ലിയോ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം, ലോകേഷിന്റെ അവസാനമായി പുറത്തിറങ്ങിയ കൂലി കളക്ഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. കൂലിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതിന് തുടർന്ന് ലോകേഷ് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നില്ല. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Report says Lokesh Kanagaraj karthi movie kaithi 2 got shelved