
മലയാളം ഉൾപ്പടെയുള്ള സിനിമകളിൽ ഇപ്പോൾ കണ്ടുവരുന്ന ട്രെൻഡ് ആണ് പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത്. ലിയോ, ഗുഡ് ബാഡ് അഗ്ളി, മലയാളത്തിലെ പുത്തൻ റിലീസായ ലോക തുടങ്ങി ഒട്ടു മിക്ക ചിത്രങ്ങളിലും പഴയ പാട്ടുകൾ നമ്മുക്ക് കാണാം. വലിയ സ്വീകാര്യത ഇവയ്ക്ക് ലഭിക്കാറുണ്ടെങ്കിലും ഇതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ലെന്ന് പറയുകയാണ് നടനും സംഗീത സംവിധായകനും കൂടിയായ ജി വി പ്രകാശ്. മ്യൂസിക് ഡയറക്ട്സ് റൗണ്ട് ടേബിളിൽ ആണ് പ്രതികരണം.
അനുവാദം ഇല്ലാതെയാണ് തന്റെ സിനിമകളിൽ ഇത്തരം വിന്റേജ് ഗാനങ്ങൾ ഉൾപ്പെടുത്തുന്നതെന്നും അതിനോട് യോജിക്കുന്നില്ലെന്നും ജി വി പ്രകാശ് പറഞ്ഞു. കമ്പോസറിനെക്കാൾ പൂർണ അധികാരം സംവിധായകനാണെന്നും അതുകൊണ്ട് തന്നെ അന്തിമ തീരുമാനം അദ്ദേഹത്തിന് വിട്ടു കൊടുക്കുന്നതാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും സിനിമ ഇറങ്ങിയ ശേഷമാണ് ഗാനങ്ങൾ ഉൾപ്പെടുത്തുന്നത് കാണുന്നതെന്നും ജി വി പ്രകാശ് പറഞ്ഞു.
#GVPrakash: Using Old in films are completely director's call❌. If I'm taking the decision, I never allow it👎. In my films, directors won't even inform me before placing it, I only get to know during BGM score😕. Why I have to use someone else song❓ pic.twitter.com/RcAEzC5YsX
— AmuthaBharathi (@CinemaWithAB) September 19, 2025
'എന്നോട് ചോദിച്ചാൽ ഞാൻ അതിന് സമ്മതിക്കില്ല. പഴയ ഏതെങ്കിലും പാട്ട് സീനിൽ ഉൾപ്പെടുത്താൻ അനുവാദം ചോദിച്ചാൽ ഞാൻ അതിനോട് യോജിക്കില്ല. എന്റെ അറിവില്ലാതെയാണ് പല പാട്ടുകളും എന്റെ സിനിമകളിൽ വെച്ചിട്ടുള്ളത്. സിനിമ റിലീസായി കഴിയുമ്പോഴാകും ഞാൻ അത് കാണുക. എന്റെ കൺട്രോളിലുള്ളപ്പോൾ ഞാൻ ഇതിനോട് നോ എന്ന് തന്നെയാണ് പറയാറുള്ളത്. സ്വന്തമായി ഒരുപാട് പാട്ടുകൾ ഉണ്ടാക്കി വെക്കുമ്പോൾ എന്തിനാണ് പഴയ പാട്ടുകൾ എടുത്ത് വെക്കുന്നത്? ഞാൻ അത് പ്രിഫർ ചെയ്യില്ല. പഴയ പാട്ടുകൾ പുതിയ സിനിമയിൽ ഉപയോഗിക്കാൻ എനിക്ക് ഇഷ്ടമല്ല. കമ്പോസറിനെക്കാൾ അതിന്റെ പൂർണ അധികാരം സംവിധായകനാണ്,' ജി വി പ്രകാശ് പറഞ്ഞു.
Content Highlights: GV Prakash says he is not interested in the trend of including old songs in new films