'വിജയ് സാറിന്റെ ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ചോളൂ…'; ജനനായകനെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ്

ഇപ്പോൾ സംവിധായകന്റെ ഈ കോൺഫിഡൻസിൽ പ്രേക്ഷകരും ആരാധകരും ഒരുപോലെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

'വിജയ് സാറിന്റെ ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ചോളൂ…'; ജനനായകനെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ്
dot image

ജനനായകൻ വിജയ്‌യുടെ ഒരു പക്കാ ഫെയർവെൽ പടമായിരിക്കുമെന്ന് സംവിധായകൻ എച്ച് വിനോദ്. മാസ്സും ആക്ഷനും ചേർത്തൊരുക്കിയ ഒരു കംപ്ലീറ്റ് കൊമേർഷ്യൽ ചിത്രമായിരിക്കുമെന്നും അത് തന്നെ പ്രതീക്ഷിച്ച് എല്ലാവരും എത്തണമെന്നും സംവിധായകൻ പറഞ്ഞു. ഒരു പൊതുപരിപാടിയുടെ ഇടയിലാണ് എച്ച് വിനോദ് ഇക്കാര്യം പറഞ്ഞത്.

'ജനനായകൻ വിജയ് സാറിന്റെ പക്കാ ഫെയർവെൽ പടം, ഒരു മാസ്സ് ആക്ഷൻ പടം തന്നെ പ്രതീക്ഷിച്ച് വന്നോളൂ…കംപ്ലീറ്റ് മീൽസ് ആയിരിക്കും', എച്ച് വിനോദ് പറഞ്ഞു. ഇപ്പോൾ സംവിധായകന്റെ ഈ കോൺഫിഡൻസിൽ പ്രേക്ഷകരും ആരാധകരും ഒരുപോലെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കൂടുതൽ പ്രതീക്ഷകൾ നൽകി ചിത്രത്തെ നശിപ്പിക്കരുതെന്നും ഒരു വശത്ത് കമന്റുകൾ ഉണ്ട്.

അതേസമയം, അടുത്ത വർഷം ജനുവരി ഒൻപതിനാണ് ജനനായകൻ പുറത്തിറങ്ങുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയാണ് ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്.

തമിഴ്‌നാടിന്റെ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Content Highlights: Director H Vinoth says about Vijays new movie Jananayagan

dot image
To advertise here,contact us
dot image