
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജിലുണ്ടായ എസ്എഫ്‌ഐ - കെഎസ്‌യു സംഘര്‍ഷത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്എഫ്‌ഐ നേതാക്കളായ ആഷിഷ്, അശ്വിന്‍, അഭിറാം കോറോം, നീരജ്, ആകാശ് പലിയേരി, ഹഫാം ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട് ഹഫാം ഫൈസലും കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് ചാള്‍സ് സണ്ണിയും സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
സംഘര്‍ഷത്തില്‍ ചാള്‍ സണ്ണിക്ക് സാരമായ പരിക്കാണ് ഉണ്ടായത്. തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കെഎസ്‌യു നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight; SFI-KSU clash at Payyannur College; Case filed against seven SFI members