കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ പുറത്താക്കിയത് എന്തിന്?, ഡിമാന്റുകൾ അംഗീകരിക്കാൻ ആയില്ലേ?

കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ പുറത്താക്കിയത് എന്തിന്? സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ച

കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപികയെ പുറത്താക്കിയത് എന്തിന്?, ഡിമാന്റുകൾ അംഗീകരിക്കാൻ ആയില്ലേ?
dot image

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും അടക്കം നിരവധി താരങ്ങൾ അണിനിരന്ന ചിത്രം കൂടി ആയിരുന്നു ഇത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയിൽ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം സിനിമയുടെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകളാണ് നടക്കുന്നത്.

കോടികൾ കൊയ്ത് വൻ വിജയം നേടിയ സിനിമയിൽ നിന്ന് ദീപിക പിന്മാറിയത് തന്റെ ഡിമാന്റുകൾ അംഗീകരിക്കാത്തതിനാൽ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്‌ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്‌പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വിമർശങ്ങൾ ഉയരുന്നുണ്ട്. അതേസമയം, കൽക്കിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപിക ഇല്ലാതെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

Content Highlights: Why was Deepika removed from Kalki's sequel?

dot image
To advertise here,contact us
dot image