ഷാരൂഖ് ഖാന്റെ മകൻ അല്ലേ ബോളിവുഡ് മുഴുവൻ ഉണ്ടാകില്ലേ!, രൺബീറും ആലിയയും മുതൽ അംബാനി വരെ; വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ താരങ്ങൾക്കായി ഇന്നലെ ഷാരൂഖ് ഖാൻ സീരിസിന്റെ ഒരു എക്സ്ക്ലൂസിവ് പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു

ഷാരൂഖ് ഖാന്റെ മകൻ അല്ലേ ബോളിവുഡ് മുഴുവൻ ഉണ്ടാകില്ലേ!, രൺബീറും ആലിയയും മുതൽ അംബാനി വരെ; വൈറലായി ചിത്രങ്ങൾ
dot image

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാൻ സംവിധായകനാകുന്ന സിരീസാണ് ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood). ഈ വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സീരീസ് ഒരു പക്കാ മാസ്സ് സ്വഭാവത്തിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. സീരീസ് ഇന്ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും. ബോളിവുഡിലെ താരങ്ങൾക്കായി ഇന്നലെ ഷാരൂഖ് ഖാൻ സീരിസിന്റെ ഒരു എക്സ്ക്ലൂസിവ് പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, അബ്രാം ഖാൻ, സുഹാന ഖാൻ തുടങ്ങി താരകുടുംബത്തിലെ എല്ലാവരും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു. ഒപ്പം ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, കജോൾ, വിക്കി കൗശൽ, കരൺ ജോഹർ, ഫറാ ഖാൻ, രാജ്കുമാർ ഹിരാനി, അനന്യ പാണ്ഡെ, അനിൽ കപൂർ, വിക്കി കൗശൽ, അർജുൻ കപൂർ, മാധുരി ദീക്ഷിത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒപ്പം അംബാനി കുടുംബത്തിലെ അംഗങ്ങളും പ്രീമിയർ ഷോയിലെ അതിഥികളായി. മുകേഷ് അംബാനി, നിത അംബാനി ഒപ്പം മറ്റു അംബാനി കുടുംബാംഗങ്ങളും ചടങ്ങിന് എത്തി.

ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക. ബോബി ഡിയോൾ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്. ഗംഭീര സീരീസ് ആകും ഇതെന്നും ആര്യൻ ഖാൻ അച്ഛന്റെ പേര് കാത്തുസൂക്ഷിക്കുമെന്നാണ് കമന്റുകൾ.

content highlights: The Baads Of Bollywood premiere show pics goes viral

dot image
To advertise here,contact us
dot image