ദീപിക പദുകോണ് പകരം ആലിയ ഭട്ട്? 'കൽക്കി'യിൽ കമൽ ഹാസന്റെ ഭാഗങ്ങൾ അടുത്ത മാസം ഷൂട്ട് ചെയ്യുമെന്ന് റിപ്പോർട്ട്

ചിത്രത്തിൽ 90 മിനിറ്റ് ആയിരിക്കും കമലിന്റെ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം.

ദീപിക പദുകോണ് പകരം ആലിയ ഭട്ട്? 'കൽക്കി'യിൽ കമൽ ഹാസന്റെ ഭാഗങ്ങൾ അടുത്ത മാസം ഷൂട്ട് ചെയ്യുമെന്ന് റിപ്പോർട്ട്
dot image

കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ കമൽ ഹാസന്റെ ഭാഗങ്ങൾ അടുത്ത മാസം മുതൽ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൽ 90 മിനിറ്റ് ആയിരിക്കും കമലിന്റെ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം. കൂടാതെ അടുത്ത വർഷം ആദ്യം പ്രഭാസ് തന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ തയ്യാറാകുമെന്നും റിപ്പോർട്ട് ഉണ്ട്. ഒന്നാം ഭാഗത്തിൽ പ്രധാന കഥാപാത്രമായ ദീപിക പദുകോണെ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഈ വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ദീപിക ചെയ്ത റോൾ ആലിയ ഭട്ട് ചെയ്യുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.

കോടികൾ കൊയ്ത് വൻ വിജയം നേടിയ സിനിമയിൽ നിന്ന് ദീപിക പിന്മാറിയത് തന്റെ ഡിമാന്റുകൾ അംഗീകരിക്കാത്തതിനാൽ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.

Content Highlights: Kamal Haasan to act in Kalki second part next month

dot image
To advertise here,contact us
dot image