
ലോക തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ സാൻഡി മാസ്റ്ററുടെ പ്രകടനം നിറയെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ തന്റെയൊപ്പം അഭിനയിച്ച ടൊവിനോയെക്കുറിച്ച് മനസുതുറക്കുകയാണ് സാൻഡി മാസ്റ്റർ. ചിത്രത്തിലെ ചാത്തൻ എന്ന കഥാപാത്രത്തിനെപ്പോലെ ജീവിതത്തിലും വളരെ ഹാപ്പി ആയ ജോളി ആയ മനുഷ്യനാണ് ടൊവിനോ എന്ന് സാൻഡി മാസ്റ്റർ പറഞ്ഞു.
'സിനിമയിൽ നമ്മൾ കാണുന്നതുപോലെ ഒരു ഹാപ്പി ആയിട്ടുള്ള ആളാണ് ടൊവിനോ. ഡാൻസിനെപ്പറ്റിയാണ് ഞങ്ങൾ കൂടുതൽ സംസാരിച്ചത്. ഇടയ്ക്ക് ഞാൻ അഭിനയിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. 'സാർ നിങ്ങൾ എല്ലാവരും അഭിനയിക്കാൻ വന്നാൽ ഞങ്ങൾ എന്ത് ചെയ്യും' എന്ന് അദ്ദേഹം തമാശയായി പറഞ്ഞു. 'നിങ്ങൾ അടിപൊളിയായി ചെയ്യുന്നു , അഭിനയത്തിലേക്ക് സ്വാഗതം' എന്നും അദ്ദേഹം പറഞ്ഞു. ലോകയിലെ ചാത്തൻ എന്ന കഥാപാത്രത്തിനെപ്പോലെ ജീവിതത്തിലും വളരെ ഹാപ്പി ആയി ജോളി ആയ മനുഷ്യനാണ് ടൊവിനോ', സാൻഡി മാസ്റ്ററുടെ വാക്കുകൾ.
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യത്തെ മലയാളം സിനിമയായി മാറിയിരിക്കുകയാണ് ലോക. 4.52 മില്യണ്‍ ടിക്കറ്റുകള്‍ ആണ് ചിത്രത്തിന്റെതായി 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ 'തുടരും' എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ് 'ലോക' നേട്ടം സ്വന്തമാക്കിയത്.
Sandy master on #TovinoThomas!😁❤️#Lokah pic.twitter.com/vk2cSSZHNB
— Nevin K Titus ⚡️ (@NEVIN__13) September 14, 2025
ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്ന ചിത്രം 250 കോടി ആഗോള കളക്ഷനിലേക്കാണ് കുതിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. നിലവിൽ 237 കോടിയാണ് ലോകയുടെ ആഗോള നേട്ടം.
content highlights: sandy master about Tovino Thomas