മില്‍മ പാലിന് വില കൂട്ടില്ല; ജിഎസ്ടി കുറച്ചതിനാൽ വില കൂട്ടേണ്ടതില്ലെന്ന് തീരുമാനം

'എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാട്'

മില്‍മ പാലിന് വില കൂട്ടില്ല; ജിഎസ്ടി കുറച്ചതിനാൽ വില കൂട്ടേണ്ടതില്ലെന്ന് തീരുമാനം
dot image

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടിയാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും കെ എസ് മണി വ്യക്തമാക്കി.

'2026 ജനുവരി മുതല്‍ പാലിന് വില കൂട്ടണം എന്നതാണ് സമിതിയുടെ തീരുമാനം. ഈ തീരുമാനത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നിലപാട്.' കെ എസ് മണി പറഞ്ഞു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാന്‍ മാത്രമെ കഴിയൂ എന്നും കെ എസ് മണി കൂട്ടിച്ചേര്‍ത്തു.

മിൽമ പാലിന് വില കൂടാൻ സാധ്യതയുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശ​ദീകരണവുമായി മിൽമ ചെയർമാൻ രം​ഗത്തെത്തിയിരിക്കുന്നത്. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു വർധിപ്പിച്ചത്.

Content Highlight; Milma will not increase the price of milk; Chairman KS Mani explains

dot image
To advertise here,contact us
dot image