ആദ്യം മോഹൻലാൽ ചിത്രത്തിനെ തൂക്കി, ഇപ്പോ ഇതാ ആ റെക്കോർഡും സ്വന്തമാക്കി; കളക്ഷനിൽ കുതിച്ച് 'ലോക'

ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്

ആദ്യം മോഹൻലാൽ ചിത്രത്തിനെ തൂക്കി, ഇപ്പോ ഇതാ ആ റെക്കോർഡും സ്വന്തമാക്കി; കളക്ഷനിൽ കുതിച്ച് 'ലോക'
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സിനിമ സ്വന്തമാക്കിയിരിക്കുകയാണ്.

ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യത്തെ മലയാളം സിനിമയായി മാറിയിരിക്കുകയാണ് ലോക. 4.52 മില്യണ്‍ ടിക്കറ്റുകള്‍ ആണ് ചിത്രത്തിന്റെതായി 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യണ്‍ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ 'തുടരും' എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ് 'ലോക' നേട്ടം സ്വന്തമാക്കിയത്. ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്ന ചിത്രം 250 കോടി ആഗോള കളക്ഷനിലേക്കാണ് കുതിക്കുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. നിലവിൽ 237 കോടിയാണ് ലോകയുടെ ആഗോള നേട്ടം.

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

content highlights: Lokah movie emerges as the All-Time No.1 Malayalam film on BMS ticket sales

dot image
To advertise here,contact us
dot image