തിരക്കഥയ്ക്കല്ല ബജറ്റിനാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്; ക്രിഷ് നാലാം ഭാഗത്തെക്കുറിച്ച് രാകേഷ് റോഷൻ

നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

തിരക്കഥയ്ക്കല്ല ബജറ്റിനാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്; ക്രിഷ് നാലാം ഭാഗത്തെക്കുറിച്ച് രാകേഷ് റോഷൻ
dot image

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രത്തിന്റെ അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രാകേഷ് റോഷൻ. ചിത്രത്തിന്റെ തിരക്കഥയ്ക്കല്ല ബജറ്റിനായിരുന്നു ഏറ്റവും കൂടുതൽ സമയം എടുത്തതെന്ന് മനസുതുറക്കുകയാണ് അദ്ദേഹം. ചിത്രം 2027 ൽ പുറത്തിറങ്ങുമെന്നും രാകേഷ് റോഷൻ പറഞ്ഞു.

'തിരക്കഥയ്ക്കല്ല ബജറ്റിനായിരുന്നു ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിച്ചത്. ഈ ചിത്രത്തിന് ആവശ്യമായ കൃത്യമായ ബജറ്റിനെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒരു ധാരണയുണ്ട്. സിനിമയ്ക്കായുള്ള ജോലികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന് ഒരുപാട് സമയം വേണ്ടിവരും. അതിനാൽ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് നല്ല തയ്യാറെടുപ്പുകൾ ആവശ്യമാണ്. 2027 ൽ സിനിമ പുറത്തിറക്കാനാണ് ഞങ്ങളുടെ പദ്ധതി', രാകേഷ് റോഷന്റെ വാക്കുകൾ.

നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൃത്വിക്കിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. യഷ് രാജ് ഫിലിംസിന്റെ ഉടമയും സംവിധായകനുമായ ആദിത്യ ചോപ്രയും സംവിധായകൻ രാകേഷ് റോഷനും ചേർന്നാണ് ക്രിഷ് 4 നിർമിക്കുന്നത്. 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ​​ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.

content highlights: rakesh roshan about krrish 4

dot image
To advertise here,contact us
dot image