ദുൽഖറിന്റെ കോട്ടയല്ലേ…അപ്പോ പിന്നെ ലോക കത്തുമെന്ന് ഉറപ്പല്ലേ; ബുക്കിങ്ങിൽ ഞെട്ടിച്ച് തെലുങ്ക് പതിപ്പ്

തെലുങ്കിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായ അനുഭവമാണ് ദുൽഖർ സൽമാനുള്ളത്, ഇപ്പോള്‍ നിര്‍മിച്ച ചിത്രത്തിനും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍

ദുൽഖറിന്റെ കോട്ടയല്ലേ…അപ്പോ പിന്നെ ലോക കത്തുമെന്ന് ഉറപ്പല്ലേ; ബുക്കിങ്ങിൽ ഞെട്ടിച്ച് തെലുങ്ക് പതിപ്പ്
dot image

തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്.

കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.

ഒരു മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് ആയിരിക്കുന്നത്. മലയാള സിനിമയുടെ തെലുങ്ക് പതിപ്പിന് ലഭിക്കുന്ന മികച്ച ബുക്കിങ്ങാണിത്. ചിത്രം തെലുങ്കിൽ വലിയ വിജയം നേടാനാണ് സാധ്യത എന്ന് അനലിസ്റ്റുകളും പറയുന്നു.

തെലുങ്കിൽ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായ അനുഭവമാണ് ദുൽഖർ സൽമാനുള്ളത്. മഹാനടി, സീതാരാമം, കൽക്കി(കാമിയോ), ലക്കി ഭാസ്‌കർ എന്നീ ചിത്രങ്ങളെല്ലാം തന്നെ േ്രപക്ഷകപ്രീതിയും നിരൂപകശ്രദ്ധയും അവാർഡുകളും വാരിക്കൂട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ ദുൽഖറിന്റെ നിർമാണത്തിലെത്തുന്ന ചിത്രവും അതേ വിജയം സ്വന്തമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

കേരളത്തിലും മികച്ച ബുക്കിങ്ങാണ് ലോകയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മണിക്കൂറിൽ മാത്രം 12 K യ്ക്ക് മുകളിൽ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. ഈ രീതിയിലായാൽ വൈകാതെ കോടിക്ലബുകളിലേക്ക് ചിത്രം എത്തുമെന്നാണ് കണക്കുകൂട്ടലുകൾ.

സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്.

ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights:Lokah Telugu version performs well in ticket booking apps

dot image
To advertise here,contact us
dot image