ചിരിച്ച മുഖത്തോടെയേ രാജേഷ് ബ്രോയേ കണ്ടിട്ടുള്ളൂ, തിരിച്ചുവരണം; നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി സുഹൃത്തുക്കൾ

"എല്ലാവരുടെയും പ്രാർത്ഥനയിൽ അദ്ദേഹത്തെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കാൻ താഴ്മയായി അപേക്ഷിക്കുന്നു"

ചിരിച്ച മുഖത്തോടെയേ രാജേഷ് ബ്രോയേ കണ്ടിട്ടുള്ളൂ, തിരിച്ചുവരണം; നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി സുഹൃത്തുക്കൾ
dot image

അവതാരകനും നടനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ ഞെട്ടലിലാണ് മലയാളികള്‍. രാജേഷ് അപകടനില തരണം ചെയ്ത് വരുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും പങ്കുവെക്കുകയാണ് പലരും. ടെലിവിഷന്‍ - സിനിമാരംഗത്ത് നിന്നുള്ളവരും പ്രേക്ഷകരുമെല്ലാം സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവെക്കുന്നുണ്ട്.

എന്നും ചിരിച്ച മുഖത്തോടെയും പോസിറ്റീവായും മാത്രം കാണുന്ന രാജേഷ് ബ്രോയ്ക്കായി വേദികള്‍ കാത്തിരിക്കുകയാണെന്നാണ് പലരും കുറിക്കുന്നത്. രാജേഷ് കേശവിന്റെ അവതരണത്തിന്റെ ഫാന്‍സാണ് തങ്ങളെന്നും എത്രയും വേഗം അദ്ദേഹത്തിന് തിരിച്ചുവരനാകട്ടെ എന്നും പലരും കുറിയ്ക്കുന്നു.

'എന്റെ പ്രിയപ്പെട്ട സുഹൃത്തും നമ്മള്‍ക്കെല്ലാവര്‍ക്കും സുപരിചിതനായ ആങ്കര്‍ രാജേഷ്, പെട്ടെന്ന് ഉണ്ടായ cardiac arrest മൂലം ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്… വളരെ പോസിറ്റീവ് ആയിട്ട് ചിരിച്ച മുഖത്തോട് മാത്രമേ ഞാന്‍ രാജേഷ് ബ്രോയെ കണ്ടിട്ടുള്ളൂ… അതുപോലെ തന്നെ തിരിച്ചു വരാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു. We are waiting for your comeback bro' ഗായകനായ വിജയ് മാധവ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഞായറാഴ്ച്ച രാത്രി നടന്ന പരിപാടിയ്ക്ക് ശേഷമായിരുന്നു രാജേഷ് കേശവ് തളര്‍ന്നുവീണത്. ഉടന്‍ തന്നെ ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഹൃദയസ്തംഭനമാണ് സംഭവിച്ചത്

എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. നീന, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും രാജേഷ് കേശവ് വേഷമിട്ടിട്ടുണ്ട്.

Content Highlights: Friends wishes for speedy recovery of Rajesh Kesav

dot image
To advertise here,contact us
dot image