
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് സംവിധായിക ഐഷ സുൽത്താന. കേരളം ഇന്ന് ചർച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നും ഇതു കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾ മുങ്ങി പോയികൊണ്ടിരിക്കുന്നുവെന്നും ഐഷ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിൽ കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി രാഹുൽ മാങ്കൂട്ടം ആ MLA സ്ഥാനം കൂടി രാജി വെക്കണമെന്നതാണ് എന്റെ അഭിപ്രായം…
എന്നിട്ട് വീട്ടിൽ ഇരിക്കുക…കാരണം കേരളം ഇന്ന് ചർച്ച ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ്…അത് കാരണം ഈ രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നങ്ങൾ മുങ്ങി പോയികൊണ്ടിരിക്കുന്നു…നിങ്ങളുടെ പേര് എടുത്തു പറഞ്ഞു, നിങ്ങൾ അവരോട് ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ എണ്ണി എണ്ണി പറയുന്ന അവന്തികയുടെ വീഡിയോ ഞാൻ ഇതിന്റെ ഒപ്പം ഷെയർ ചെയ്യുന്നു…ഈ വീഡിയോയിൽ അവന്തിക ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയോടെയാണ് കാര്യങ്ങൾ പറയുന്നത്…ഇത് കേട്ടിട്ടെങ്കിലും താങ്കൾ ആ MLA സ്ഥാനം രാജി വെക്കുക…', ഐഷ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പേര് പറയാതെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനെ പരിഹസിച്ച് ഐഷ രംഗത്തെത്തിയിരുന്നു. ഇപ്പോൾ രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ നിലപാട് മാറ്റുകയാണ് ഐഷ സുൽത്താന. ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം. റിനി ആൻ ചർച്ചയിൽ ഇരിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ഐഷയുടെ പരിഹാസ പോസ്റ്റ്.
Content Highlights: Director aisha sulthana demands rahul mamkootathil resignation