
തിരുവനന്തപുരം: വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ശാരീരിക ബന്ധത്തിന് ശേഷം രാഹുല്‍ വിവാഹം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും അത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും യുവതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനോടായിരുന്നു വെളിപ്പെടുത്തല്‍.
'ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അതേ ദിവസം തന്നെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ പറഞ്ഞു. മുന്നോട്ടേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കല്യാണം കഴിച്ചാല്‍ അത് ബുദ്ധിമുട്ടാകും. എനിക്ക് അവൈലബിള്‍ ആയിരിക്കാന്‍ പറ്റില്ല. നമുക്ക് കുട്ടിയുണ്ടാകുകയാണെങ്കില്‍ ആ കുട്ടിയുടെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റില്ല. അങ്ങനൊരു ബിസി ലൈഫാണ് എന്റേത്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. മാനസികമായി ബുദ്ധിമുട്ടുണ്ടായി', യുവതി പറഞ്ഞു.
താന്‍ നിരവധി തവണ വിളിച്ച് കാരണം ചോദിച്ചെന്നും അപ്പോള്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും ആത്മഹത്യ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞതായി യുവതി പറഞ്ഞു. 'അപ്പോള്‍ ഞാനെന്ത് വേണമെന്ന് തിരിച്ച് ചോദിച്ചു. ഞാന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ എന്നെ വിളിച്ച കോളുകളുണ്ടെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്തുകയാണോയെന്ന് ചോദിച്ചു. ഭീഷണിപ്പെടുത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാണെന്ന് തിരിച്ച് ചോദിച്ചു. അതിന് ശേഷം എന്നെ വിളിച്ച് കരഞ്ഞു. എവിടെയും പോയില്ലല്ലോ, ഇപ്പോഴും നിന്റെ കൂടെയില്ലേ, നാട്ടില്‍ തന്നെയില്ലേയെന്ന് പറഞ്ഞു. പിന്നെന്തിനാ ഇങ്ങനെ വിഷയമുണ്ടാക്കുന്നതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. ചീത്ത വിളിച്ചു. ഞാന്‍ കല്യാണം കഴിച്ചാലും ബന്ധം മുന്നോട്ട് കൊണ്ടുപോകണമെന്ന് പറഞ്ഞു. വഞ്ചിതയായെന്ന് മനസിലാകാന്‍ വൈകി', യുവതി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചാണ് തന്നെ മുറിയിലെത്തിച്ചെത്തിച്ചെന്നും യുവതി വെളിപ്പെടുത്തി. താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 'നല്ല രീതിയില്‍ സമയമെടുത്താണ് അദ്ദേഹം സമീപിച്ചത്. ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പുള്ളി തന്നെ ഇനീഷ്യേറ്റീവെടുത്ത് രാവിലെയും ഉച്ചയ്ക്കും രാത്രിയും കോള്‍ ചെയ്യുമായിരുന്നു. ഓക്കെയല്ലെങ്കില്‍ നിര്‍ത്താം. ഞാന്‍ നിനക്ക് പറ്റുന്നയാളാണോയെന്ന് നോക്കാമെന്ന് പുള്ളി നിര്‍ബന്ധിച്ചു. കാണാം, സംസാരിക്കാമെന്ന് പറഞ്ഞ് സാഹചര്യമുണ്ടാക്കി. പുള്ളിയും ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവനും കൂടി വന്നിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. സംസാരിക്കാന്‍ എനിക്ക് അറിയാത്ത സ്ഥലം തിരഞ്ഞെടുത്തു. ആളുകള്‍ കാണും, മുറിയെടുത്ത് സംസാരിക്കാമെന്നും അതായിരിക്കും സേഫെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു', യുവതി പറഞ്ഞു.
Content Highlights: Women against Rahal Mamkoottathil about his cheating