
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവീൺ കന്ദ്രേഗുല ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ദർശന ഫഹദ് ഫാസിൽ സിനിമയെക്കുറിച്ച് പറയുന്ന ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് അഭിനയിച്ച കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമാണ് ആവേശം. സിനിമയിൽ ഫഹദ് അഭിനയിച്ച് തകർത്ത രംഗണ്ണൻ പോലൊരു കഥാപാത്രം ചെയ്യാൻ മലയാളം ഇൻഡസ്ട്രയിൽ നിരവധി സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട് എന്ന ദർശന പറഞ്ഞു. എന്നാൽ അത്തരം ഒരു കഥാപാത്രം കിട്ടുന്നില്ലെന്നും ദർശന കൂട്ടിച്ചേർത്തു.
'ആവേശത്തിലെ ഫഹദ് ഒരു പാർട്ടി നടത്തുന്നുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിൽ നിരവധി സ്ത്രീകൾ ഉണ്ട്. അവർക്ക് എല്ലാം അതുപോലെ ഒരു കഥാപാത്രം ചെയ്യാനുള്ള കഴിവുണ്ട്. പക്ഷേ അതുപോലെ ഒരു കഥാപാത്രം പെണ്ണുങ്ങൾക്ക് കിട്ടുന്നില്ല,' ദർശന പറഞ്ഞു. അതേസമയം, ആഗസ്റ്റ് 2നാണ് പർദ്ദ തിയേറ്ററിൽ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് സിനിമയുടെ റീലീസ്.
Content Highlights: Darshana says women don't get the character Fahadh played in the movie aavesham