ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ; ബൈച്ചുങ്ങ് ബൂട്ടിയയ്‌ക്കും ക്യൂബൻ ഉദ്യോഗസ്ഥർക്കും ഒപ്പം പന്ത് തട്ടി എം എ ബേബി

ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ കപ്പ് ഇന്ന് സമാപിച്ചു. ക്യൂബയുടെ അംബാസഡർ ജുവാൻ കാർലോസ് മാർസൻ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അരുൺ കുമാർ, വിജൂ കൃഷ്ണൻ, ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ എന്നിവർ പ്രദർശന മത്സരത്തിൽ പങ്കാളികളായി

dot image

ന്യൂഡൽഹി: സോളിഡാരിറ്റി കമ്മിറ്റി ഇലവനും അംബാസഡേഴ്സ് ഇലവനും തമ്മിലുള്ള പ്രദർശന മത്സരത്തോടെ ഡൽഹിയിൽ നടന്ന ഫിഡൽ കാസ്ട്രോ സെന്റിനറി ഫുട്ബോൾ കപ്പ് ഇന്ന് സമാപിച്ചു. ക്യൂബയുടെ അംബാസഡർ ജുവാൻ കാർലോസ് മാർസൻ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അരുൺ കുമാർ, വിജൂ കൃഷ്ണൻ, ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ എന്നിവർ പ്രദർശന മത്സരത്തിൽ പങ്കാളികളായി. പ്രദർശന മത്സരത്തിൽ ബൈച്ചുങ്ങ് ബൂട്ടിയ അടക്കമുള്ളവർക്കൊപ്പം പന്തുതട്ടിയതിൻ്റെ ആഹ്ലാദം സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു.

ക്യൂബൻ ഐക്യദാർഢ്യ ദേശീയ സമിതി സംഘടിപ്പിച്ച ടൂർണമെന്റ് ഓഗസ്റ്റ് 2 ന് ഇന്ത്യയിലെ ക്യൂബയുടെ അംബാസഡർ ജുവാൻ കാർലോസ് മാർസനും ക്യൂബൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മൈക്കി ഡയസ് പെരെസും മറ്റ് ക്യൂബൻ നയതന്ത്രജ്ഞരും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

സ്പോർട്സ് നമ്മെ ഒന്നിപ്പിക്കുകയും അടിച്ചമർത്തപ്പെട്ടവരെ ഉയർത്തുകയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പാലങ്ങൾ പണിയുകയും ചെയ്യുന്ന ഒരു ലോകമെന്ന ഫിഡൽ കാസ്ട്രോയുടെ സ്വപ്നത്തിൻ്റെ സ്മരണ എന്ന നിലയിലാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചതെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. സമത്വം, ഐക്യം, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയുടെ ആഘോഷമായിരുന്നു ഈ ടൂ‍ർണ്ണമെൻ്റെന്നും സംഘാടകർ വ്യക്തമാക്കി.

ക്യൂബയുമായുള്ള ദേശീയ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച ടൂർണമെന്റ് ഓഗസ്റ്റ് 2 ന് ഇന്ത്യയിലെ ക്യൂബയുടെ അംബാസഡർ ജുവാൻ കാർലോസ് മാർസനും ക്യൂബൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മൈക്കി ഡയസ് പെരെസും മറ്റ് ക്യൂബൻ നയതന്ത്രജ്ഞരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗം അരുൺ കുമാർ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 32 ടീമുകളാണ് 10 ദിവസത്തോളം നീണ്ട ടൂർണ്ണമെൻ്റിൽ മത്സരിച്ചത്.

Content Highlights: M A Baby and Bhaichung Bhutia Celebrated Fidel Castro's centenary Football Cup in Delhi

dot image
To advertise here,contact us
dot image