
ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന കിങ്ഡം ആണ് ഗൗതമിന്റെ സംവിധാനത്തിൽ ഇപ്പോൾ പുറത്തുവന്ന സിനിമ. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കംബാക്ക് ആണ് സിനിമ എന്നാണ് അഭിപ്രായങ്ങൾ.
അനിരുദ്ധിന്റെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ അനിരുദ്ധിന് സാധിച്ചെന്നും ഇന്റെർവെല്ലിനോട് അടുക്കുമ്പോൾ അദ്ദേഹം ഗംഭീര മ്യൂസിക് ആണ് ചെയ്തിരിക്കുന്നതെന്നും കമന്റുകളുണ്ട്. സിനിമയുടെ രണ്ടാം പകുതിയേക്കാൾ ആദ്യ പകുതി മികച്ച് നിൽക്കുന്നു എന്ന് പലരും അഭിപ്രായങ്ങൾ പറയുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിങ്ഡം എന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിൽ നിരവധി പേർ കുറിക്കുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
Good Movie - 3.5 /5
— 𝐌α𝐯𝐞𝐫𝐢𝐜𝐤 𝐑𝐞𝐝𝐝𝐲 (@IdedhoBagundhey) July 30, 2025
@TheDeverakonda was terrific as SURI with total screen presence 🔥
Anirudh’s music is on another level & feels like he is the another hero.
Ragile Ragile 🌋 Movie Content🌋
Top-notch production values - Worth the watch.
#Kingdom pic.twitter.com/wxQV3QWEpH
Finally Vijay Deverakonda is Back with Kingdom after 7 Freaking Years 🤌🏻❤️🔥 pic.twitter.com/e9Qz2WCTef
— 𝐍𝐆𝐊11 𝕏 (@YoursNGK11) July 31, 2025
#Kingdom – A decent action drama from Gowtam. Good first half followed by decent second. Climax portions worked well though second half could’ve packed more punch @TheDeverakonda , Satyadev, and @venkitesh_vp deliver strong performances 👌 Anirudh’s background score lifts… pic.twitter.com/wiANt7afb7
— ForumKeralam (@Forumkeralam2) July 31, 2025
ആഗോള തലത്തിൽ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയിൽ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നിൽ. കിങ്ഡം ആഗോള തലത്തിൽ വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്.
Content Highlights: Kingdom gets good response after first show