സഹായം ചോദിക്കാൻ എനിക്ക് ഇഷ്ടമല്ല, പക്ഷെ സൂര്യ ചെയ്ത് തന്ന സഹായത്തിന് നന്ദിയുണ്ട്; വിജയ് ദേവരകൊണ്ട

ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

dot image

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ജേഴ്‌സിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. 'കിങ്ഡം' എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂലൈ 31 ന് പുറത്തിറങ്ങും. സിനിമയുടെ പ്രീ റീലീസ് ഇവന്റിൽ നടൻ സൂര്യയെക്കുറിച്ച് വിജയ് ദേവകൊണ്ട പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

'കിങ്ഡം ടീസർ പുറത്തിറക്കി ഡബ്ബ് ചെയ്ത സൂര്യ അണ്ണനോട് ഞാൻ നന്ദി പറയണം. എന്റെ സംവിധായകന് സൂര്യയുടെ ശബ്ദം വേണം, പക്ഷേ എനിക്ക് സഹായം ചോദിക്കാൻ ഇഷ്ടമല്ല. മനസില്ലാ മനസോടെ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഇല്ല എന്ന് പറയാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പക്ഷേ അദ്ദേഹം എനിക്ക് വേണ്ടി ചെയ്യുമെന്ന് പറഞ്ഞു,' വിജയ് ദേവരകൊണ്ട പറഞ്ഞു.

ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കഴിഞ്ഞ കുറച്ച് വർഷമായി നടന് അത്ര നല്ല സമയമല്ല. മോശം സിനിമകളുടെ പേരിലും മോശം പ്രകടനങ്ങൾ കൊണ്ടും നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് വിജയ്ക്ക് ലഭിക്കുന്നത്. ഈ സിനിമയിലൂടെ നടൻ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: Vijay Deverakonda thanks Tamil actor Suriya

dot image
To advertise here,contact us
dot image