തലൈവർക്ക് 'ഹുക്കും', ദളപതിക്ക് 'വാത്തി കമിങ്', ഇപ്പോ ദാ അടുത്ത ഐറ്റം; തീപിടിപ്പിക്കുന്ന ഗാനവുമായി അനിരുദ്ധ്

സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

dot image

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ജേർസിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമൊത്താണ് ഗൗതം അടുത്ത സിനിമ ചെയ്യുന്നത്. 'കിങ്ഡം' എന്ന് പേരിട്ടിരിക്കുന്ന സിനിമ ജൂലൈ 31 ന് പുറത്തിറങ്ങും.

ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. 'രഗിലെ രഗിലെ' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ബസ്രൂർ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കൃഷ്ണ കാന്ത് ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഗംഭീര സിനിമയാണ് കിങ്‌ഡമെന്നും ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നുമാണ് സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ അനിരുദ്ധ് പറഞ്ഞത്.

സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പക്കാ ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ വിജയ് ദേവരകൊണ്ടയുടെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രൈയ്ലറിലെ ഹൈലൈറ്റ്.

മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

Content Highlights: Kingdom new song by anirudh goes viral

dot image
To advertise here,contact us
dot image