രജനികാന്തിന്റെ ബയോപിക് സംവിധാനം ചെയ്‌താൽ ആരാകും നായകൻ? മറുപടി നൽകി ലോകേഷ്

'ഇപ്പോൾ ഉള്ള ഈ ജനറേഷൻ അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്'

dot image

രജനികാന്ത് തന്റെ ആത്മകഥ എഴുതുന്നതായി ലോകേഷ് അടുത്തിടെ ഗലാട്ട പ്ലസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കൂലി സിനിമയുടെ ചിത്രീകരണത്തിനിടെ ഒഴിവു സമയങ്ങളിൽ രജനികാന്ത് ആത്മകഥ എഴുതിയിരുന്നുവെന്നും അതാത് കാലഘട്ടങ്ങളിൽ നടന് സംഭവിച്ച കാര്യങ്ങളാണ് എഴുതുന്നതെന്നും ലോകേഷ് പറഞ്ഞു. ഇപ്പോഴിതാ രജനികാന്തിന്റെ ഈ ആത്മകഥ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ ആരെയൊക്കെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം നൽക്കുകയാണ് ലോകേഷ്.

'രജനി സാറിന്റെ പഴയ കാല ലുക്ക് ചെയ്യാൻ ധനുഷ് സാറിനെ തിരഞ്ഞെടുക്കാം. അതിന് ശേഷമുള്ള 90 's കാലഘട്ടം ചെയ്യാനായി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവർ നന്നായിരിക്കും. കാരണം അവരിൽ എവിടെയോ ഞാൻ രജനി സാറിന്റെ ഒരു ചാം കണ്ടിട്ടുണ്ട്. നമ്മുക്ക് ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ട്. അവരിൽ ആര് ചെയ്താലും നല്ലതായിരിക്കും. ഇപ്പോൾ ഉള്ള ഈ ജനറേഷൻ അഭിനേതാക്കൾ അടുത്ത അഞ്ചു വർഷത്തിൽ ടോപ്പിൽ എത്താനിരിക്കുന്നവരാണ്,' ലോകേഷ് പറഞ്ഞു. ഗോപിനാഥിനോട് സംസാരിക്കവെയാണ് ലോകേഷിന്റെ പ്രതികരണം.

Also Read:

അതേസമയം, രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 14 ന് സിനിമ ആഗോളതലത്തിൽ റീലീസ് ചെയ്യും.

Content Highlights: Lokesh reveals whom he would cast for Rajanikath's biopic if gets a chance

dot image
To advertise here,contact us
dot image