പത്മരാജൻ - മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി അമൽ നീരദിനോട് അഭ്യര്‍ഥിക്കുന്നു; ഫഹദ് ഫാസിൽ

തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ഫഹദ് വെളിപ്പെടുത്തിയത്

dot image

സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിൽ - അമൽ നീരദ് കോംബോ. രണ്ട് സിനിമകളിൽ മാത്രമേ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2014 ല്‍ പുറത്തെത്തിയ 'ഇയ്യോബിന്‍റെ പുസ്തക'വും 2018 ല്‍ പുറത്തിറങ്ങിയ 'വരത്തനു'മാണ് അമലിന്‍റെ സംവിധാനത്തില്‍ ഫഹദ് നായകനായി എത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ അമല്‍ നീരദിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു പ്രോജക്റ്റിനെക്കുറിച്ച് പറയുകയാണ് ഫഹദ് ഫാസില്‍.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും ഫഹദ് വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചൻ ചിത്രം 'മിലി', രജനികാന്ത് നായകനായി എത്തിയ 'ജോണി', മോഹൻലാൽ-പത്മരാജൻ കൂട്ടുകെട്ടിലൊരുങ്ങിയ 'സീസൺ', മോണിക്ക ബെലൂച്ചി ചിത്രം 'മലീന', ഇൽ പോസ്റ്റിനോ എന്നിവയാണ് ഫഹദ് റെക്കമെൻഡ് ചെയ്യുന്ന സിനിമകൾ. ഇതില്‍ സീസണ്‍ റീമേക്ക് ചെയ്യാനുള്ള ആഗ്രഹമാണ് ഫഹദ് പ്രകടിപ്പിച്ചത്. താന്‍ അതിനായി അമല്‍ നീരദിനോട് ദീര്‍ഘകാലമായി കെഞ്ചുകയാണെന്ന് ഫഹദ് പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

1989 ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സീസൺ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജീവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാവിൻ പക്കാർഡ്, മണിയൻ പിള്ള രാജു, അശോകൻ, ജഗതി ശ്രീകുമാർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Content Highlights: Fahadh Faasil has been requesting Amal Neerad to remake a Mohanlal film

dot image
To advertise here,contact us
dot image