പഞ്ചാബി ലുക്കില്ലെന്ന് പറഞ്ഞ് നടിയെ മാറ്റി; സിനിമയിൽ ആദ്യം കാസറ്റ് ചെയ്തിരുന്നത് മോഹിനിയെ ആയിരുന്നില്ല: നീന

'ഒരു ദിവസം ബ്രേക്ക് ചെയ്തിട്ടാണ് മോഹിനി ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്തത്. അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു'

dot image

റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'പഞ്ചാബി ഹൗസ്'. സിനിമയിൽ നീന കുറുപ്പ് അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ പഞ്ചാബി ഹൗസില്‍ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് മോഹിനിയെ ആയിരുന്നില്ലെന്ന് പറയുകയാണ് നീന. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ശരിക്കും മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിന്‍. മറ്റൊരാളാണ് ആ റോള്‍ ചെയ്തത്. ഒരു മൂന്ന് ദിവസം അവരാണ് ചെയ്തത്. ആ കുട്ടിക്ക് എന്തോ ഒരു പഞ്ചാബി ലുക്ക് ഇല്ലെന്ന് പറഞ്ഞ് മാറ്റിയിട്ട്, ഒരു ദിവസം ബ്രേക്ക് ചെയ്തിട്ടാണ് മോഹിനി ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്തത്. അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു.

സിനിമയുടെ അവസാനം ഭാഗം വളരെ പ്രധാനപ്പെട്ടതാണെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. ഇമോഷണലായിട്ട് മോഹിനി പറയാന്‍ നോക്കുമ്പോള്‍ ഞാന്‍ അത് വാക്കുകള്‍ കൊണ്ട് പറഞ്ഞു കൊടുക്കണം. ഞാന്‍ നല്ല ടെന്‍ഷനിലായിരുന്നു അപ്പോള്‍. അത് ചെയ്യാന്‍ പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു. സിനിമയില്‍ അത് എങ്ങനെ വന്നിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആരും പരാതിയൊന്നും പറയുന്നത് കേട്ടിട്ടില്ല,’ നീന കുറുപ്പ് പറഞ്ഞു.

content highlights: Neena Kurup talks about casting in Punjabi House movie

dot image
To advertise here,contact us
dot image