സൂപ്പർ വിജയത്തിലേക്ക് 'ജെഎസ്കെ'; തിയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം

ഒരേ സമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് 'ജെഎസ്കെ' എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

dot image

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത 'ജെഎസ്കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള' സൂപ്പർ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ ഫണീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ഒരേ സമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് 'ജെഎസ്കെ' എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്കൊണ്ടു തന്നെ കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകരും മികച്ച തിയേറ്റർ അനുഭവം നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്നതും ചിത്രത്തിൻ്റെ മാസ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട്. വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ വൈകാരിക നിമിഷങ്ങൾക്കും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്‌കർ അലി എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Content Highlights: Suresh Gopi's film jsk fills theaters

dot image
To advertise here,contact us
dot image