ട്രെൻഡിങ് നമ്പർ വൺ! ഹൃദയപൂർവം ടീസറിന് കിടിലൻ വരവേൽപ്പ്

മികച്ച റെസ്‌പോൺസാണ് ആളുകളുടെ ഇടയിൽ നിന്നും ടീസറിന് ലഭിച്ചത്

dot image

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച റെസ്‌പോൺസാണ് ആളുകളുടെ ഇടയിൽ നിന്നും ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ യൂട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാമതായിരിക്കുകയാണ് ടീസർ. മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

'Quietly dropped, Suddenly everywhere Now Trending #1' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്.

ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയിലുള്ളത്.

സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

മാളവിക മോഹനൻ, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlights- Hridayapoorvam Teaser becomes number one in Youtube Trending

dot image
To advertise here,contact us
dot image