പണി 2വിൽ 'പണിയില്ല', ഗിരിയേട്ടനുമില്ല; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് ജോജു ജോർജ്

ജോജുവിൻ്റെ ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്

dot image

ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. ഹിറ്റ് ആയപ്പോൾ തന്നെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ജോജു അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.

'ഡീലക്‌സ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗമായ പണിയുമായി രണ്ടാം ഭാഗത്തിന് ഒരു ബന്ധമുണ്ടാകില്ലെന്നും അഭിനേതാക്കളും വ്യത്യസ്തമായിരിക്കുമെന്നും ജോജു അറിയിച്ചു. ഡിസംബർ മാസത്തോടെ ഡീലക്‌സിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജോജു അറിയിച്ചു.

ഉർവശിയും ജോജുവും പ്രധാനവേഷങ്ങളിലെത്തുന്ന ആശ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ജോജു പണിയുടെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. ഡീലക്‌സ് ബെന്നി എന്നാണ് ചിത്രത്തിൽ നായകന്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി.

'എല്ലാം പുതിയ അഭിനേതാക്കളും പുതിയ സ്ഥലവും പുതിയ കഥയും ആയിരിക്കും. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇതിനകം പൂർത്തിയായിട്ടുണ്ട്. പ്രധാനമായും പുതുമുഖങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക. പണി മൂന്നാം ഭാഗം മറ്റ് രണ്ട് ഭാഗങ്ങളേക്കാൾ തീവ്രതയുള്ള സിനിമയായിരിക്കും. അതിലും പുതുമുഖങ്ങൾക്കാണ് മുൻഗണന', ജോജു പറഞ്ഞു. പണി ഫ്രഞ്ചൈസിൽ മൂന്ന് ചിത്രങ്ങളുണ്ടാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നു.

Content Highlights- Joju George announced title of PANI 2

dot image
To advertise here,contact us
dot image