തന്മാത്ര രണ്ടാമത് ഒരു വട്ടം കൂടി കാണാന്‍ തോന്നിയിട്ടില്ല, ആ സിനിമ വേട്ടയടിക്കൊണ്ടിരിക്കും; വിധു പ്രതാപ്

ആ സിനിമ ഒരു തവണ കണ്ട് അതിന്റെ ഫീൽ എനിക്ക് രണ്ട് ദിവസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഡയലോ​ഗുകളും സിനിമയുമെല്ലാം നമ്മുടെ പുറകേ നിൽക്കും

dot image

ബ്ലെസി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് തന്മാത്ര. കൈതപ്രത്തിന്റെ വരികൾക്ക് മോഹൻ സിത്താര ഈണമിട്ട ചിത്രത്തിലെ പാട്ടുകളത്രയും ഹിറ്റുകളാണ്. ഇപ്പോഴിതാ സിനിമയിൽ പാടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് പറയുകയാണ് ഗായകൻ വിധു പ്രതാപ്. തന്മാത്ര എന്ന സിനിമ രണ്ടാമത് ഒരു വട്ടം കൂടി കാണാൻ തോന്നിയിട്ടില്ലെന്നും ഒരു തവണ കണ്ടപ്പോൾ തന്നെ അതിന്റെ ഫീൽ രണ്ടു ദിവസം നീണ്ടു നിന്നിരുന്നു എന്നും അത്തരം സിനിമകൾ രണ്ടാമത് കാണാൻ ശ്രമിക്കാറില്ലെന്നും വിധു പ്രതാപ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കാട്ര് വെളിയിടൈ കണ്ണമ്മാ' എന്ന പാട്ടിലൂടെ തന്മാത്ര എന്ന സിനിമയുടെ ഭാ​ഗമാകാൻ സാധിച്ചു. ലാലേട്ടനെ ഈയടുത്ത് കണ്ടപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോൾ ലാലേട്ടൻ തിരിച്ച് പറഞ്ഞു, 'ആ.. എനിക്ക് അറിയാം മോനേ…' എന്ന്. അത്രയും വലിയ ആളുകൾ വർഷങ്ങൾക്ക് ശേഷവും നമ്മുടെ പാട്ടുകൾ തിരിച്ചറിയുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു അം​ഗീകാരമാണ്. തന്മാത്ര പോലത്തെ സിനിമകൾ രണ്ടാമത് കാണാൻ എനിക്ക് സാധിക്കാറില്ല. ആ സിനിമ ഒരു തവണ കണ്ട് അതിന്റെ ഫീൽ എനിക്ക് രണ്ട് ദിവസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഡയലോ​ഗുകളും സിനിമയുമെല്ലാം നമ്മുടെ പുറകേ നിൽക്കും. രണ്ടാമത് കാണാൻ സാധിച്ചില്ലെങ്കിലും ആ വലിയൊരു സിനിമയുടെ ചെറിയ ഭാ​ഗമാകാൻ സാധിച്ചു എന്നത് തന്നെ ഭാ​ഗ്യമാണ്,' വിധു പ്രതാപ് പറഞ്ഞു.

അതേസമയം, അൽഷിമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ തന്മാത്ര സിനിമയുടെ പ്രമേയം. മികച്ച മലയാള സിനിമയ്ക്കുള്ള ആ വർഷത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ സിനിമ കൂടിയാണ് തന്മാത്ര. അഞ്ച് സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.

Content Highlights: Vidhu Pratap talks about the movie Thanmatra

dot image
To advertise here,contact us
dot image