
വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളോടെ തിളങ്ങിനില്‍ക്കുകയാണ് മോഹന്‍ലാല്‍. നടന്റെ ഓരോ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനെയും അത്യാവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ നേരത്തെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളെയും ശരിവെച്ചുകൊണ്ട് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുകയാണ്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റാണ് നടന്നിരിക്കുന്നത്. നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്ന രതീഷ് രവിയാണ്. L365 എന്ന് താല്‍ക്കാലിക പേരുമായി എത്തിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏവരില്‍ കൗതുകമുണ്ടാക്കുന്നുണ്ട്.
ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് L365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടത് കാണാം. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുമോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ടീമിന്റെ ചിത്രവും ആഷിഖ് ഉസ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ അടുത്ത വമ്പന്‍ വാര്‍ത്തയിതാ. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കും' എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആഷിഖ് ഉസ്മാന്‍ കുറിച്ചിരിക്കുന്നത്.
എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദൃശ്യം 3, അനൂപ് മേനോന്‍ ചിത്രം, മമ്മൂട്ടിക്കൊപ്പമെത്തുന്ന മഹേഷ് നാരായണന്‍ ചിത്രം തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: Mohanlal next movie L365 announced