
നടൻ മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകാറുണ്ട്. നിമിഷ നേരം കൊണ്ടാണ് പലതും ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 2003 ൽ സൺ ടി വി നടത്തിയ സ്റ്റാർ നൈറ്റ് പ്രോഗ്രാമിൽ നിന്നുള്ള വീഡിയോ ആണ് ഇത്.
നടൻ സത്യരാജിനും പ്രഭുവിനും ഒപ്പമുള്ള മമ്മൂട്ടിയുടെ രസകരമായ സംഭാഷണങ്ങളാണ് വീഡിയോയിലെ ഉള്ളടക്കം. സൂപ്പർസ്റ്റാർ കാറ്റഗറിയിൽ ഉള്ള ഒരാൾ ഈ പരിപാടിയിൽ വന്നതിൽ സന്തോഷമുണ്ടെന്ന് സത്യരാജ് മമ്മൂട്ടിയോട് പറയുന്നത് വീഡിയോയിൽ കാണാം. ക്രോണിക് ബാച്ചിലർ സൂപ്പർഹിറ്റായി ഓടുന്നുണ്ട്. സിനിമ തമിഴിൽ ആര് ചെയ്യുമെന്നതിൽ മത്സരമാണെന്നും സത്യരാജ് മമ്മൂട്ടയോട് പറയുന്നുണ്ട്. പ്രഭുവിനെയും സത്യരാജിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ടു പേർക്ക് ചെയ്യാമെന്ന് മമ്മൂട്ടി രസകരമായ മറുപടി പറയുന്നതും വീഡിയോയിലെ ഹൈലൈറ്റ് ആണ്.
മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.
Mammukka at SunTv star night 2003😇#Mammootty pic.twitter.com/P9k9wUDamF
— Btwits_Akash (@btwits_Akash_) July 2, 2025
അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.
Content Highlights: Mammootty, Sathyaraj, Prabhu old video from star night goes viral