ഹിറ്റ് 4 നും മുൻപ് കാർത്തി-നാനി കോംബോ സ്‌ക്രീനിലെത്തും?; വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങാൻ 'കാർത്തി 29'

നേരത്തെ നാനി നായകനായി എത്തിയ ഹിറ്റ് 3 എന്ന സിനിമയിൽ കാർത്തി കാമിയോ റോളിൽ എത്തിയിരുന്നു

dot image

കാർത്തിയെ നായകനാക്കി തമിഴ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാർത്തി 29'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ കാർത്തിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാകുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന കാമിയോ റോളിൽ നടൻ നാനിയും എത്തുമെന്നാണ് സൂചന.

നേരത്തെ നാനി നായകനായി എത്തിയ ഹിറ്റ് 3 എന്ന സിനിമയിൽ കാർത്തി കാമിയോ റോളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ അവസാനം എസിപി വീരപ്പൻ എന്ന കഥാപാത്രമായിട്ടായിരുന്നു കാർത്തി എത്തിയത്. ഹിറ്റ് നാലാം ഭാഗത്തിൽ കാർത്തിയാണ് നായകനായി എത്തുന്നത്. ജയ് ഭീം, വിടുതലൈ, ഗോലി സോഡാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടനാണ് തമിഴ്. വിക്രം പ്രഭുവിനെ നായകനാക്കി ഒരുക്കിയ 'താനക്കാരൻ' ആണ് തമിഴ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയിലെ വിക്രം പ്രഭുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. എം എസ് ഭാസ്കർ, ബോസ് വെങ്കട്ട്, ലാൽ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതേസമയം, കാർത്തി 29 നിർമിക്കുന്നത് ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രഭു, എസ് ആർ പ്രകാശ് ബാബു എന്നിവർ ചേർന്നാണ്. ഉടൻ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമ അടുത്ത വർഷം തിയേറ്ററിൽ എത്തുമെന്നാണ് സൂചന. സർദാർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തി സിനിമ. 2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ സർദാർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. പിഎസ് മിത്രൻ തന്നെയാണ് സർദാർ 2വിന്റെയും സംവിധായകൻ. ചൈന, കംബോഡിയ തുടങ്ങിയ സ്ഥലങ്ങളിലായി 100 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സർദാർ 2 വിൽ എസ്ജെ സൂര്യയാണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. സര്‍ദാര്‍ 2വില്‍ മാളിവിക മോഹനന്‍ നായികയായി എത്തും. കാര്‍ത്തി ആദ്യചിത്രത്തിലെ പോലെ തന്നെ ഇരട്ട വേഷത്തിലാകും എത്തുക.

Content Highlights: Nani to do cameo role in Karthi 29

dot image
To advertise here,contact us
dot image