സിറപ്പാന തരമാന സംഭവം! റിലീസിനും മാസങ്ങൾക്ക് മുൻപ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോകാനൊരുങ്ങി രജനിയുടെ 'കൂലി'

ചിത്രത്തിൽ നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതാണ് തെലുങ്കിൽ സിനിമയ്ക്ക് ഹൈപ്പ് വർധിക്കാനുള്ള കാരണങ്ങളിൽ ഒന്ന്

dot image

കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റ് പോകാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

വേദാക്ഷര മൂവീസിന്റെ ബാനറിൽ രാമ റാവു ആണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സിനായി മുന്നിൽ നിൽക്കുന്നതെന്നാണ് വിവരം. 46 കോടിയാണ് നിലവിൽ ഇവർ വിതരണത്തിനായി മുന്നോട്ടുവെക്കുന്നത്. അങ്ങനെയെങ്കിൽ ചിത്രം തെലുങ്ക് വേർഷനിൽ ഹിറ്റ് ആകാൻ 100 കോടി മുകളിലെങ്കിലും കളക്ഷൻ നേടണമെന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിൽ നാഗാർജുനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതാണ് തെലുങ്കിൽ സിനിമയ്ക്ക് ഹൈപ്പ് വർധിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ സിനിമയുടെ തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം റിലീസാകാൻ ഇനിയും ഒരു മാസത്തിന് മുകളിൽ സമയമിരിക്കെ ഓവർസീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ ട്രാക്കർമാരെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി താൻ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീർ ഖാൻ വെളിപ്പെടുത്തിയിരുന്നു.

ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Record price quoting for Rajini film Cooli telugu rights

dot image
To advertise here,contact us
dot image