
കമൽ ഹാസനും മണിരത്നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമായ 'ജിങ്കുച്ചാ'യുടെ വീഡിയോ സോങ് ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എന്നാൽ വീഡിയോ സോങ് പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് മണിരത്നത്തിന് ലഭിക്കുന്നത്.
ഇപ്പോൾ പുറത്തുവന്ന വീഡിയോ സോങ്ങിൽ ഗാനത്തിന്റെ മുഴുവൻ ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഷ്വലുകൾ ഭൂരിഭാഗവും കട്ട് ചെയ്ത വേർഷനായിരുന്നു തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും നല്ല വിഷ്വലുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മണിരത്നം അത് തിയേറ്ററിൽ പ്രദർശിപ്പിക്കാതെ ഇരുന്നതെന്നാണ് പ്രേക്ഷകർ എക്സിലൂടെ ചോദിക്കുന്നത്. പാട്ടിന്റെ സീനുകൾ വെട്ടിമാറ്റിയത് മോശമായി പോയെന്നും ചിത്രത്തിൽ മികച്ച് നിന്ന ഒരേ ഒരു ഫാക്ടർ ഇത് മാത്രം ആയിരുന്നു എന്നും കമന്റുകൾ ഉണ്ട്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് നമ്പറായിട്ടാണ് 'ജിങ്കുച്ചാ' ഒരുക്കിയിരിക്കുന്നത്. സാന്യ മൽഹോത്ര, സിലമ്പരശൻ, കമൽ ഹാസൻ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം, ഗാനത്തിലെ നടി സാന്യ മൽഹോത്രയുടെ ലിപ് സിങ്കിനെപ്പറ്റി പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. ബോളിവുഡ് നടി ആയിരുന്നിട്ടും അതിഗംഭീരമായിട്ടാണ് നടി തമിഴ് വരികൾക്ക് ലിപ് സിങ്ക് ചെയ്യുന്നതെന്നും ഇനിയും ഒരു മണിരത്നം സിനിമയിൽ നടിയെ കാണാൻ ആഗ്രഹമുണ്ടെന്നും പലരും കുറിക്കുന്നുണ്ട്. കമൽ ഹാസനാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ & ആദിത്യ ആർകെ എന്നിവർ ചേർന്നാണ്.
Sanya Malhotra 's lip syncing is so perfect;one cud never tell its her first tamil song pic.twitter.com/dVTdzU2Ajs
— Aryan (@Pokeamole_) June 24, 2025
Aandavaaa @ikamalhaasan 😍🤌
— Abhishek Srini (@Kamal_For_Life) June 24, 2025
Idhulam yevan edit la thukinadhu 😏😭 pic.twitter.com/Hn7WvTGw4C
Will Never Forgive Mani Ratnam for Removing this 😭🤌🏻
— 𝐍𝐆𝐊11 𝕏 (@YoursNGK11) June 24, 2025
pic.twitter.com/BhevQvUpCN
200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കമൽ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യൻ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Audience criticise Maniratnam for removing scenes from Thug Life song