നന്മമരം എന്ന ടാഗായിരുന്നു, ക്രൈം ഫയൽ വന്നതിന് ശേഷം ഇതല്ലേ ശരിക്കുള്ള സ്വഭാവം എന്നായി; അഹമ്മദ് കബീർ

'എനിക്ക് ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണെങ്കിലും കൂടുതൽ കാണുന്നത് ത്രില്ലർ സീരിസ് ആണ്. അതുകൊണ്ട് ആഗ്രഹമുണ്ടായിരുന്നു ചെയ്യണമെന്ന്'

dot image

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം മികച്ച അഭിപ്രായങ്ങളോടെ സ്ട്രീമിങ് തുടരുകയാണ്. സീരിസിന്റെ കഥയ്ക്കും സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൂപ്പർ ഹിറ്റുകളായ ജൂൺ, മധുരം എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീറിന് നന്മമരം എന്ന ടാഗ് വന്നിരുന്നു. എന്നാൽ ക്രൈം ഫയൽ സീരീസ് റിലീസിന് ശേഷം അതില്‍ മാറ്റമുണ്ടായി എന്ന് പറയുകയാണ് സംവിധായകൻ. തനിക്ക് ത്രില്ലർ സീരീസുകൾ ചെയ്യാൻ നേരത്തെ തന്നെ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അഹമ്മദ് പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ജൂൺ, മധുരം സിനിമകൾ കഴിഞ്ഞപ്പോൾ നന്മമരം ഫീൽ ഗുഡ് എന്നിങ്ങനെ ടാഗുകൾ വന്നിരുന്നു. അത് കഴിഞ്ഞ് കേരള ക്രൈം ഫയൽസ് വന്നപ്പോൾ നിന്റെ ശരിക്കും ഉള്ള സ്വഭാവം ഇതല്ലെടാ എന്ന് പലരും ചോദിച്ചു. എനിക്ക് ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണെങ്കിലും കൂടുതൽ കാണുന്നത് ത്രില്ലർ സീരിസ് ആണ്. അതുകൊണ്ട് ആഗ്രഹമുണ്ടായിരുന്നു ചെയ്യണമെന്ന്.

ആദ്യ സീസൺ കഥ വന്നപ്പോൾ അതൊരു സിനിമയായി ചെയ്യാൻ പറ്റും. ചെറിയ പ്ലോട്ട് മാത്രമേ ഉള്ളൂ. എന്നെങ്കിലും ഒരു ഒറിജിനൽസ് പോലെയോ അല്ലെങ്കിൽ വെബ് സീരീസ് കോൺടെന്റ് ചെയ്യണം എന്നോ വിചാരിച്ചിരുന്നു. മാറ്റിവെച്ചതാണ്. ഇപ്പോൾ ഒരു ഓഫർ വന്നപ്പോൾ ചെയ്തതാണ്. ഫ്രാഞ്ചൈസികൾക്ക് അങ്ങനെ ഒരു ഗുണം ഉണ്ട്. എനിക്ക് ഒരു ത്രില്ലർ, പൊലീസ് കഥകൾ ചെയ്യണം എങ്കിൽ ഈ ഫ്രാഞ്ചൈസികളിലൂടെ ചെയ്യാമല്ലോ. അപ്പുറത്ത് മൂവിയിൽ നമുക്ക് വേറെ ജോണേഴ്സും ചെയ്യാം. അങ്ങനെ നോക്കുമ്പോ ജോർണേഴ്‌സ് ഷിഫ്റ്റ് ചെയ്യുന്നതിൽ ഞാൻ ഭാഗ്യവാനാണ്,' അഹമ്മദ് കബീർ പറഞ്ഞു.

Content Highlights: Kerala Crime Files director Ahammed Kabir says he wanted to do thriller series

dot image
To advertise here,contact us
dot image