ഷാരൂഖ് ഖാനെയും അല്ലു അർജുനെയും വീഴ്ത്തി ഒരു കൊച്ചു ഹൊറർ പടം, ഞെട്ടിക്കുന്ന കളക്ഷനെന്ന് സിനിമാലോകം

അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് ഇതുവരെ ഒഡിഷയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ

dot image

ജഗദീഷ് മിശ്ര സംവിധാനം ചെയ്ത് ഒഡിയയിൽ പുറത്തിറങ്ങിയ ഹൊറർ സിനിമയാണ് ബൗ ബുട്ടു ഭൂട്ട. ബാബുഷാൻ മൊഹന്തി, അർച്ചിത, അപരാജിത മൊഹന്തി എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മികച്ച പ്രതികരണം നേടുന്ന സിനിമ ഒഡിഷയിലെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വമ്പൻ ബോളിവുഡ് സിനിമകളെ വീഴ്ത്തിയാണ് ഈ കൊച്ചു ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് പ്രത്യേകതയുമുണ്ട്.

പുറത്തിറങ്ങി 12 ദിവസം കഴിയുമ്പോൾ 11.50 കോടിയാണ് സിനിമയുടെ നേട്ടം. വരും ദിവസങ്ങളിൽ, ബോക്സ് ഓഫീസിൽ 15 കോടി രൂപ മറികടക്കുന്ന ആദ്യത്തെ ഒഡിയ ചിത്രമായി ഈ ചിത്രം മാറിയേക്കാം എന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ ജി എഫ് 2, ബാഹുബലി 2, പുഷ്പ 2, ജവാൻ എന്നെ സിനിമകൾ ഒഡിഷയിൽ നിന്ന് നേടിയ കളക്ഷനെ ഈ ഹൊറർ സിനിമ ഉടൻ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇതിനോടകം ഒഡിഷയിൽ ഷാരൂഖ് ഖാൻ സിനിമയായ പത്താന്റെ റെക്കോർഡ് ബൗ ബുട്ടു ഭൂട്ട മറികടന്നു. 10.40 കോടി ആയിരുന്നു പത്താന്റെ ഒഡിഷയിൽ നിന്നുള്ള നേട്ടം.

അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ആണ് ഇതുവരെ ഒഡിഷയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. 22 കോടിയാണ് സിനിമ നേടിയത്. ബാഹുബലി 2 15.50 കോടി, കെ ജി എഫ് 2 15.25 കോടി, ജവാൻ 14.75 കോടി എന്നിങ്ങനെയാണ് ഒഡിഷയിൽ നിന്നുള്ള ബോളിവുഡ് സിനിമകളുടെ കളക്ഷൻ. വൻ വിജയമാകുന്നതിനെത്തുടർന്ന് ബൗ ബുട്ടു ഭൂട്ട ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനും പദ്ധതികളുണ്ട്. ഇതുവരെ ഒഡിഷയിൽ നിന്നും ഏറ്റവും കളക്ഷൻ നേടിയ രണ്ട് ഒഡിയ സിനിമകളെയും ബൗ ബുട്ടു ഭൂട്ട ഇതിനോടകം മറികടന്നു. ദാമൻ (7.50 കോടി രൂപ), കർമ്മ (6.50 കോടി രൂപ) എന്നിവയാണ് ആ സിനിമകൾ.

Content Highlights: Odia film Bou Buttu Bhuta beats bollywood films in Odisha

dot image
To advertise here,contact us
dot image