ധനുഷ് പടത്തിന് ഇതെന്ത് പറ്റി! കേരളത്തിലും തമിഴ്നാട്ടിലും കിതയ്ക്കുന്നു, തെലുങ്കിൽ കുതിച്ചുകയറി 'കുബേര'

ഇനിയും സിനിമ വലിയ കളക്ഷൻ നേടിയാൽ മാത്രമേ ഹിറ്റിലേക്ക് എത്താൻ സാധിക്കുകയുള്ളൂ

dot image

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ തമിഴ്നാട്ടിൽ നിന്നും സിനിമയ്ക്ക് വലിയ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടിയിട്ടും സിനിമയ്ക്ക് തമിഴ്നാട്ടിൽ കളക്ഷൻ നേടാൻ സാധിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഇതുവരെ തമിഴ്നാട്ടിൽ നിന്നും സിനിമയ്ക്ക് 13.35 കോടി മാത്രമാണ് നേടാനായത്. അതേസമയം, തെലുങ്ക് വേർഷൻ ഇതുവരെ 34.5 കോടി നേടിയിട്ടുണ്ട്. ചിത്രം ഓസ്ട്രേലിയയിൽ നിന്നും മികച്ച കളക്ഷൻ കൊയ്യുന്നുണ്ട്. ഇതുവരെ 57 കോടിയാണ് കുബേരയുടെ ആഗോള കളക്ഷൻ 120 കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഇനിയും സിനിമ വലിയ കളക്ഷൻ നേടിയാൽ മാത്രമേ ഹിറ്റിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ 'നിലാവ്ക്ക് എൻ മേൽ എന്നടി കോപം' തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ധനുഷിന്റെ സംവിധാനം ഈ വർഷം ഏറ്റില്ലെങ്കിലും നായകനായി നടൻ തകർത്തുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

ധനുഷിന് പുറമേ നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Content Highlights: Dhanush film Kuberaa struggles to get collection in TamilNadu

dot image
To advertise here,contact us
dot image