മിമിക്രിയെന്ന പേരിൽ അപമാനിക്കരുത്, അച്ഛനെ കൃത്യമായി അനുകരിച്ചാല്‍ ഒരുപവന്‍ നൽകും; നടൻ സത്യന്‍റെ മകൻ

'സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്'

മിമിക്രിയെന്ന പേരിൽ അപമാനിക്കരുത്, അച്ഛനെ കൃത്യമായി അനുകരിച്ചാല്‍ ഒരുപവന്‍ നൽകും; നടൻ സത്യന്‍റെ മകൻ
dot image

മിമിക്രി എന്ന പേരിൽ തന്റെ അച്ഛനെ അപമാനിക്കരുതെന്ന് നടൻ സത്യന്റെ മകൻ സതീഷ് സത്യൻ. സത്യനെ മായം ചേർത്താണ് ചിലര്‍ അവതരിപ്പിക്കുന്നതെന്നും നടനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സതീഷ് അഭ്യര്‍ഥിച്ചു. സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സത്യൻ സ്മൃതി'യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഇത്തരം കുരുത്തകേടുകളും ഗുരുത്വമില്ലായ്മയും കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. സത്യന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകാം. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണെന്നും' സതീഷ് പറഞ്ഞു.

അച്ഛനെ കുറിച്ചുള്ള സതീഷ് സത്യന്‍റെ വാക്കുകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സതീഷിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: Actor Sathyan's son says he will give 8 grams of gold to imitate actor Sathyan exactly

dot image
To advertise here,contact us
dot image