ആദ്യദിനത്തിൽ ദേവദൂതനെയും വല്യേട്ടനെയും തൂക്കിയടിച്ച് ഛോട്ടാ മുംബൈ; എങ്കിലും മോഹൻലാൽ പടങ്ങൾ മുന്നിലുണ്ട്

സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്

dot image

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തപ്പോൾ അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ വേളയിൽ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

ലിമിറ്റഡ് റിലീസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ചിത്രം ആദ്യദിനത്തിൽ 35- 40 ലക്ഷം രൂപ നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മലയാളത്തിലെ റീ റിലീസുകളിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമകളിൽ മൂന്നാം സ്ഥാനത്ത് സിനിമ എത്തിയിരിക്കുകയാണ്.

ദേവദൂതൻ, വല്യേട്ടൻ എന്നീ സിനിമകളുടെ കളക്ഷൻ മറികടന്നാണ് ഛോട്ടാ മുംബൈയുടെ ഈ നേട്ടം. മോഹൻലാൽ നായകനായ സ്ഫടികം, മണിച്ചിത്രത്താഴ് എന്നീ സിനിമകളാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ളത്.

നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം.

Content Highlights: Chotta Mumbai Re Relese first day collection report

dot image
To advertise here,contact us
dot image