'കീഴടക്കാൻ റാണി എത്തുന്നു'; ഡബിൾ 'സ്പിരിറ്റി'ൽ അറ്റ്ലീ, അല്ലു ചിത്രത്തിൽ ദീപികയും

സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ദീപിക ഈ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ബോളിവുഡിന്റെ സൂപ്പർനായിക ദീപിക പദുകോണും ഭാഗമാവുകയാണ്.

സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ദീപിക ഈ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതിന്റെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടത്.

അടുത്തിടെ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പുതിയ ചിത്രത്തില്‍ 8 മണിക്കൂര്‍ ഷിഫ്റ്റടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് ആരാധകരിൽ ഏറെ നിരാശയുമുണ്ടാക്കി. എന്നാൽ ഇപ്പോൾ അറ്റ്ലീ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ ദീപിക ഭാഗമാകുമ്പോൾ അത് ആരാധകർക്ക് സന്തോഷിക്കാനുള്ള വക നൽകുന്നുണ്ട്.

അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.

Content Highlights: Deepika Padukone joins in Atlee and Allu Arjun movie

dot image
To advertise here,contact us
dot image