
വമ്പന്‍ പ്രൊഡക്ഷനുകളും വലിയ ഗിവ് എവേകളുമെല്ലാം നല്‍കുന്ന കാര്യത്തില്‍ പ്രശസ്തനായ യൂട്യൂബറാണ് മിസ്റ്റര്‍ ബീസ്റ്റ്. ലോകത്തെ തന്നെ ഏറ്റവം കൂടുതല്‍ ജനപ്രിയനായ യൂട്യൂബര്‍മാരില്‍ ഒരാളാണ് അദ്ദേഹം. യൂട്യൂബ് പ്രൊഡക്ഷനും ഗിവ് എവേക്കും വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്ന യുട്യൂബറായിട്ടും തന്റെ കയ്യില്‍ അധികം പണം ഒന്നുമില്ലെന്ന് പറയുകയാണ് ബീസ്റ്റ് അഥവാ ജിമ്മി ഡൊണാള്‍ഡ്‌സണ്‍.
താന്‍ എപ്പോഴും പണം നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണെന്നും സ്വന്തം അക്കൗണ്ടില്‍ പണം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിസിനസ് എല്ലാം തന്നെ ലാഭത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ബീസ്റ്റ് പറയുന്നു.
തന്റെ വിവാഹ ചിലവിനുള്ള കാശിന് വേണ്ടി അമ്മയോട് കടം വാങ്ങിക്കുവാന്‍ പോകുവാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പാരമ്പര്യ സ്വത്തൊന്നുമില്ലാതെ കോടീശ്വരനായ ഒരേയൊരാളാണ് മിസ്റ്റര്‍ ബീസ്റ്റ് എന്ന പോസ്റ്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'എനിക്ക് വ്യക്തിപരമായി വളരെ കുറച്ച് പണമേയുള്ളൂ, കാരണം ഞാന്‍ എല്ലാം വീണ്ടും നിക്ഷേപിക്കുന്നു (ഈ വര്‍ഷം കണ്ടന്റിനായി ഏകദേശം കാല്‍ കോടിയോളം രൂപ ചെലവഴിക്കുമെന്ന് ഞാന്‍ കരുതുന്നു). വിരോധാഭാസമെന്നു പറയട്ടെ, എന്റെ വരാനിരിക്കുന്ന വിവാഹ ചിലവിനായി ഞാന്‍ അമ്മയോട് കടം വാങ്ങിക്കുവാന്‍ പോകുകയാണ്. പക്ഷേ, തീര്‍ച്ചയായും, എന്റെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ മികച്ച ലാഭത്തിലാണ്,' മിസ്റ്റര്‍ ബീസ്റ്റ് എക്‌സില്‍ കുറിച്ചു.
I personally have very little money because I reinvest everything (I think this year we’ll spend around a quarter of a billion on content). Ironically i’m actually borrowing $ from my mom to pay for my upcoming wedding lol
— MrBeast (@MrBeast) June 2, 2025
But sure, on paper the businesses I own are worth a lot.
യൂട്യൂബ്, ഫീസ്റ്റബിള്‍സ് സ്‌നാക്‌സ് , മിസ്റ്റര്‍ബീസ്റ്റ് ബര്‍ഗര്‍ , ആമസോണ്‍ പ്രൈം റിയാലിറ്റി മത്സര പരമ്പരയായ ബീസ്റ്റ് ഗെയിംസ് എന്നിവയിലൂടെ മിസ്റ്റര്‍ബീസ്റ്റിന്റെ കച്ചവട സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നു . പലപ്പോഴും ലക്ഷക്കണക്കിന് ഡോളറിന്റെ സമ്മാനങ്ങള്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. തന്റെ ആമസോണ്‍ ഷോയ്ക്ക് മാത്രം അദ്ദേഹം കോടിക്കണക്കിന് രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights- Mr Beast says he dont have that much money