
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ ഏറ്റവും പുതിയ ചിത്രം ബെൻസിന്റെ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. മലയാളിതാരം നിവിൻ പോളിയാണ് സിനിമയിൽ വില്ലനായി എത്തുന്നത്. വാൾട്ടർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ നിവിൻ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സിനിമയുടെ അപ്ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അഞ്ച് മണിക്ക് എത്തുമെന്ന് അറിയിച്ച അപ്ഡേറ്റ് എന്നാൽ 5.45 നാണ് എത്തിയത്. ഈ ചെറിയ സമയ വ്യത്യാസത്തിനിടയിൽ തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളിലാണ് എത്തിയത്.
മലയാളത്തിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് തുടരും. സിനിമയിൽ മോഹൻലാൽ കഥാപാത്രത്തിന്റെ വിളിപ്പേര് ബെൻസ് എന്നായിരുന്നു. 'ബെൻസേ.. നീ എവട്രാ…' എന്ന് സിനിമയിലെ വില്ലൻ പറയുന്ന ഡയലോഗാണ് വ്യാപകമായി ട്രോളായി പ്രചരിച്ചത്. ട്രോളന്മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മിസ്റ്റർ ബീനിലെ മീമും പ്രചരിക്കുന്നുണ്ട്.
Benze..nee evdraa#Benz #BenzCastReveal #RaghavaLawrence #LokeshKanagaraj #NivinPauly pic.twitter.com/UJ8xlqAwqh
— Aladdin (@djinn786) June 4, 2025
@GSquadOffl update enga da??#NivinPauly #Benz pic.twitter.com/s9hd4Jqz8U
— wazim (@NivinTweets) June 4, 2025
ബെൻസിലെ നിവിന്റെ എൻട്രിക്ക് പിന്നാലെ ആവേശത്തിലാണ് നിവിൻ പോളി ആരാധകർ. സിനിമയിൽ നിവിൻ രണ്ടു വേഷത്തിലെത്തുന്നുണ്ടാകാം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായി വാൾട്ടർ എന്ന കഥാപാത്രമായ നിവിൻ പോളി എത്തുമ്പോൾ മലയാളി പ്രേക്ഷകരുടെ ആവേശവും പതിന്മടങ്ങാകും.
റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെൻസിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭ്യങ്കര്‍ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
#Benz update 5:👀!
— Kiran Das (@Kiran_Das_Here) June 4, 2025
#BenzCastReveal #RaghavaLawrence #LokeshKanagaraj #NivinPauly pic.twitter.com/OhLeexUCvB
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ബെൻസിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്.
Content Highlights: LCU film's update delayed, trolls social media