നിർമാതാവിനെ കണ്ട് മടങ്ങവേ ഹൃദയാഘാതം; സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

2013-ല്‍ മദയാനൈ കൂട്ടം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി

dot image

ചെന്നൈ: തമിഴ് സംവിധായകൻ വിക്രം സുകുമാരൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലായിരുന്നു സംഭവം.

ഒരു നിർമാതാവിനോട് അടുത്ത സിനിമയുടെ കഥ പറഞ്ഞ് മടങ്ങവേ ബസിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവനം രക്ഷിക്കാൻ കഴിഞ്ഞില്ല.

ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയുടെ സഹസംവിധായകനായാണ് വിക്രം സുകുമാരൻ സിനിമാ ജീവിതം ആരംഭിച്ചത്. 2013-ല്‍ മദയാനൈ കൂട്ടം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. വെട്രിമാരന്റെ ആടുകളം എന്ന സിനിമയിൽ ഡയലോഗ് റൈറ്ററുമായിരുന്നു. പൊള്ളാതവൻ, കൊടിവീരൻ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ശന്തനു ഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് അവസാന ചിത്രം.

Content Highlights: Director Vikram Sugumaran Passes Away

dot image
To advertise here,contact us
dot image