
മലയാളികൾക്ക് പ്രിയങ്കരനായി തുടരുന്ന നടനാണ് മോഹൻലാൽ. നിരവധി സിനിമകളിലൂടെ ഒട്ടനവധി കഥാപാത്രങ്ങളാണ് മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. നടന്റെ ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള പ്രകടനങ്ങളിലൊന്ന് സിനിമകളിലെ ഫൈറ്റുകളാണ്. വെച്ചു കെട്ടുകൾ ഇല്ലാതെ ഒഴുക്കിനൊപ്പമാണ് മോഹൻലാൽ എന്ന നടന്റെ ഫൈറ്റുകൾ. എന്നാല്‍, പത്തിരുപത്ത് പേരെ ഒറ്റയ്ക്ക് അടിച്ചിട്ട ശേഷം സിനിമയിൽ മാസ് കാണിച്ച് പോകുന്ന നായകനല്ല റിയൽ ലൈഫിൽ മോഹൻലാൽ.
അതീവ ശ്രദ്ധയോടെയാണ് മോഹന്‍ലാല്‍ ഓരോ ഫെെറ്റും ചെയ്യുന്നത്. ഒപ്പപ്പുള്ളവര്‍ അറിയപ്പെടുന്ന അഭിനേതാക്കളായാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായാലും ആരുടെയും ദേഹത്ത് തട്ടാതിരിക്കാനും അവർക്ക് അപകടം പറ്റാതിരിക്കാനും മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. ഓരോ ഫൈറ്റിന് ശേഷവും നിലത്ത് വീഴുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ തിരിച്ച് എഴുന്നേല്‍പിക്കാനും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനും മോഹന്‍ലാല്‍ ശ്രദ്ധിക്കാറുണ്ട്. പലരും ഈ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്
ഈ അഭിപ്രായങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പല സിനിമകളിലെ മോഹൻലാലിന്റെ ഫൈറ്റ് സീനുകളുടെ ബിടിഎസ് രംഗങ്ങള്‍ ഉൾപ്പെടുത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ നിലത്തേക്ക് വീഴുന്ന ജൂനിയർ ആർട്ടിസ്റ്റുകളോട് ഓക്കേ അല്ലെ എന്ന് മോഹൻലാൽ ചോദിക്കുന്നതും അവരെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയിൽ കാണാം.
The way he treats his co stars ❤️
— Deepu (@deepuva24) June 3, 2025
അതും വലിപ്പച്ചെറുപ്പമെന്നും നോക്കാതെ തന്നെ #Mohanlal pic.twitter.com/F99C7yABuL
വലിയ നടൻ ആകുമ്പോൾ താരജാഡയിൽ മറ്റുള്ളവരെ കണ്ണിൽ കാണാതെ പോകുന്നവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും മോഹൻലാലിനെ ഇപ്പോഴും ലാലേട്ടനായി നിർത്തുന്നത് ഈ എളിമയാണെന്നും പറയുകയാണ് ആരാധകർ. പേരും പ്രശസ്തിയും നേടുമ്പോൾ ജാഡ കാണിക്കുന്ന നടന്മാർക്ക് മുന്നിൽ മോഹൻലാലിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കുമെന്നാണ് വീഡിയോക്ക് വരുന്ന കമന്റുകൾ.
അതേസമയം, മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തി ഹിറ്റടിച്ച ചിത്രമാണ് തുടരും. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഒടിടിയില്‍ സ്ട്രീമിങ്ങ് ആരംഭിച്ച ചിത്രത്തിന് ഇപ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ നേടാനാകുന്നുണ്ട്. മോഹന്ലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് സത്യൻ അന്തിക്കാട് സിനിമയായ ഹൃദയപൂർവം ആണ്. ഓണത്തിനായിരിക്കും ഈ ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlights: Fight scene filming video from Mohanlal movies goes viral