രണ്ട് വർഷത്തിന് ശേഷം ഒരു അനുഷ്ക ചിത്രം തിയേറ്ററുകളിലേക്ക്; 'ഘാട്ടി' റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുന്നുണ്ട്

dot image

അനുഷ്ക ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഘാട്ടി'യുടെ റിലീസ് തീയതി പുറത്ത്. 2025 ജൂലൈ 11 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ക്രിഷ് ജാഗർലാമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അനുഷ്ക ചിത്രം കൂടിയാണ് ഘാട്ടി. മിസ് ഷെട്ടി മിസിസ്സ് പോളി എന്ന സിനിമയാണ് അനുഷ്കയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.

തെലുങ്കിലെ മുൻനിര നിർമ്മാണ കമ്പനികളായ യുവി ക്രിയേഷൻസും ഫസ്റ്റ് ഫ്രെയിം എന്റർടൈൻമെന്റും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നുണ്ട്. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ, ജഗപതി ബാബു, ജോൺ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read:

നേരത്തെ അനുഷ്കയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തുവന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നാലെ വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ തീവ്രമായ ഒരു പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും തരുന്നത്. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.

Also Read:

നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Content Highlights: Anushka Shetty movie Ghaati release date out

dot image
To advertise here,contact us
dot image