ഞാനും ഷാരൂഖും സൽമാനും തമ്മിൽ മത്സരമുണ്ടായിരുന്നു; ഇപ്പോള്‍ എന്‍റെ എതിരാളി അവരല്ല: ആമിർ ഖാൻ

'പക്ഷെ അവരുടെ വിജയത്തിൽ ഞാനൊരിക്കലും ദുഃഖിച്ചിട്ടില്ല'

dot image

ബോളിവുഡിൽ മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. നടന്റെ സിനിമകൾക്കായി എന്നും വലിയൊരു പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരങ്ങൾക്കിടയിലെ മത്സരങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ആമിർ ഖാൻ. സൽമാനും ഷാരൂഖിനും തനിക്കുമിടയിൽ മുൻപ് ആരാണ് ഏറ്റവും സക്സസ്ഫുൾ എന്നതിൽ മത്സരമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അങ്ങനെയൊന്നും ഇല്ലെന്നും ആമിർ ഖാൻ പറഞ്ഞു. രാജ് ഷമാണിക്ക് നൽകിയ അഭിമുഖത്തിലാണ് ആമിർ ഇക്കാര്യം പറഞ്ഞത്.

'ഒരു സമയത്ത് ആരാണ് ഏറ്റവും കൂടുതൽ സക്സസ്ഫുൾ എന്നതിൽ എന്റെയും സൽമാനെയും ഷാരൂഖിന്റെയും ഇടയിൽ മത്സരമുണ്ടായിരുന്നു. പക്ഷെ അത് ഹെൽത്തി ആയ മത്സരമായിരുന്നു. ഒരാൾ നല്ല സിനിമകൾ ചെയ്യുമ്പോൾ അതുപോലെ സിനിമകൾ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ടായിട്ടുണ്ട്. അതിൽ നിന്ന് ഞാൻ ഇൻസ്പയർ ആയിട്ടുണ്ട്. പക്ഷെ അവരുടെ വിജയത്തിൽ ഞാനൊരിക്കലും ദുഃഖിച്ചിട്ടില്ല. സിനിമയിലെത്തി ഇത്രയും വർഷമായതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഞാനിപ്പോൾ എന്നോട് തന്നെയാണ് മത്സരിക്കുന്നത്', ആമിർ പറഞ്ഞു.

'സിത്താരെ സമീൻ പർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ ചിത്രം. സിനിമ ജൂൺ 20 ന് പുറത്തിറങ്ങും. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് നടൻ സിനിമയിലെത്തുന്നത് എന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നുണ്ട്. നടന്റെ ഒരു വമ്പൻ വിജയവും തിരിച്ചുവരവും ഈ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുമുണ്ട്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Content Highlights: There was a rivalry between Shah Rukh, Salman and me earlier says Aamir Khan

dot image
To advertise here,contact us
dot image