'ഇന്നത്തെ ദിവസം ബോസ് ഇങ്ങ് എടുത്തു'; മമ്മൂക്കയുടെ കിടിലൻ സ്റ്റില്ലുകളുമായി ഷാനി ഷാകി

നിരവധി ആരാധകർ ഷാനി ഷാകിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്

dot image

ഓൺസ്ക്രീനിൽ മാത്രമല്ല, ഓഫ് സ്ക്രീനിലും വിസ്മയിപ്പിക്കുന്ന താരസാന്നിധ്യമാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓഫ് സ്ക്രീൻ ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ആഘോഷമാകാറുണ്ട്. അങ്ങനെയൊരു ലുക്കും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഫാഷന്‍ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് മമ്മൂട്ടിയുടെ സ്റ്റില്ലുകൾ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകർ ഷാനി ഷാകിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന നടന്റെ ലുക്കിനെക്കുറിച്ച് നിരവധിപ്പേർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്. 'ഇന്നത്തെ ദിവസം ബോസ് ഇങ്ങ് എടുത്തു', 'വേട്ടയാടുമ്പോഴാണ് സിംഹം കൂടുതൽ സുന്ദരനായി കാണപ്പെടുന്നത്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കു‌ഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്.

അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ'. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlights: Mammootty new stills gone viral

dot image
To advertise here,contact us
dot image