ഞാൻ ഏറ്റവും ബുദ്ധിമുട്ടിയ സമയത്ത് എന്നെ രക്ഷിച്ചത് റഹ്‌മാൻ സാറിന്റെ ആ പാട്ടാണ്: സിലമ്പരശൻ

മണിരത്‌നം ചിത്രമായ തഗ് ലൈഫിലാണ് ഈ കോംബോ വീണ്ടും ഒന്നിക്കുന്നത്

dot image

വിണ്ണൈത്താണ്ടി വരുവായ, പത്ത് തല, അച്ചം യെൻപദ് മദമേയടാ, വെന്ത് തനിന്തത് കാട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കോംബോ ആണ് സിലമ്പരശൻ-എ ആർ റഹ്‌മാൻ കൂട്ടുകെട്ട്. നിരവധി മികച്ച ഹിറ്റ് ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന്‌ വന്നിട്ടുണ്ട്. ഇപ്പോഴിതാ എ ആർ റഹ്‌മാനോടൊപ്പം സഹകരിച്ചതിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് സിലമ്പരശൻ.

ബീപ് സോങ് പുറത്തിറങ്ങി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെ കടന്നുപോയ തന്നെ കൈപിടിച്ചുകയറ്റിയത് റഹ്‌മാൻ സാർ നൽകിയ ഒരു പാട്ടാണെന്ന് സിലമ്പരശൻ പറഞ്ഞു. 'റഹ്‌മാൻ സാറിനൊപ്പം ഞാൻ നിരവധി തവണ വർക്ക് ചെയ്തിട്ടുണ്ട്. ബീപ് സോങ് ചോർന്നപ്പോൾ, അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമായിരുന്നു. ആ സമയത്ത് നമ്മൾ എന്തെങ്കിലും ചെയ്യണമെന്ന് എ ആർ റഹ്‌മാൻ സാർ പറഞ്ഞു. ആ സമയത്ത് എന്റെ ഒരു സിനിമയുടെ ടീസർ റിലീസ് ഉണ്ടായിരുന്നു. അപ്പോൾ സാർ നാട്ടിലേക്ക് തിരിച്ചുപോകാതെ എന്റെ കൂടെ നിന്ന്‌ മ്യൂസിക് ചെയ്ത് ഒരു ടീസർ റെഡിയാക്കി. അതാണ് 'തള്ളിപ്പോകാതെ' എന്ന പാട്ട്. അത് ഞാനൊരിക്കലും മറക്കില്ല.' സിലമ്പരശൻ തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ പറഞ്ഞു.

മണിരത്‌നം ചിത്രമായ തഗ് ലൈഫിലാണ് ഈ കോംബോ വീണ്ടും ഒന്നിക്കുന്നത്. തഹ് ലെെഫിന്‍റെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Silambarasan talks about AR Rahman

dot image
To advertise here,contact us
dot image