പൊന്നിയിൻ സെൽവനിൽ കണ്ട ആളെ അല്ല, ഞെട്ടിച്ച് തൃഷ; എ ആർ റഹ്‌മാന്റെ സംഗീതത്തിൽ തഗ് ലൈഫിലെ പുതിയ ഗാനം

കമൽഹാസൻ-മണിരത്‌നം കോംബോയ്ക്കൊപ്പം വർക്ക് ചെയ്യുക എന്ന ആഗ്രഹം കൊണ്ടാണ് താൻ തഗ് ലൈഫിന്റെ ഭാഗമായത് എന്ന് തൃഷ നേരത്തെ പറഞ്ഞിരുന്നു.

dot image

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ഷുഗർ ബേബി' എന്നാരംഭിക്കുന്ന ഗാനത്തിൽ തൃഷയാണ് പ്രത്യക്ഷപ്പെടുന്നത്.

റാപ്പും ഇംഗ്ലീഷ് വരികളും ഉൾപ്പെടുത്തിയ ഗാനം ഒരു പക്കാ സ്റ്റൈലിഷ് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് തൃഷ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിൽ ഇന്ദ്രാണി എന്ന ഗായികയായിട്ടാണ് തൃഷ എത്തുന്നതെന്ന സൂചനകളാണ് ഗാനം നൽകുന്നത്. എ ആർ റഹ്‌മാൻ ആണ് ഗാനത്തിനായി സംഗീതം നൽകിയിരിക്കുന്നത്. ശിവ ആനന്ദും, എ ആർ റഹ്‌മാനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. അലക്‌സാന്ദ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം, ഗാനത്തിലെ റാപ്പ് ഭാഗങ്ങൾ ആലപിച്ചിരിക്കുന്നത് ശുഭയാണ്. സിമ്പുവിനെയും കമൽ ഹാസനെയും ജോജു ജോർജിനെയും ഗാനത്തിൽ കാണാവുന്നതാണ്. കമൽഹാസൻ-മണിരത്‌നം കോംബോയ്ക്കൊപ്പം വർക്ക് ചെയ്യുക എന്ന ആഗ്രഹം കൊണ്ടാണ് താൻ തഗ് ലൈഫിന്റെ ഭാഗമായത് എന്ന് തൃഷ നേരത്തെ പറഞ്ഞിരുന്നു.

ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

Content Highlights: Thug life new song released

dot image
To advertise here,contact us
dot image