വീണ്ടും ഹിറ്റടിക്കാൻ ധനുഷ്-വെട്രിമാരൻ കോംബോ; ഇത്തവണ ഒന്നിക്കുന്നത് വടചെന്നൈ രണ്ടാം ഭാഗത്തിനായോ?

അതേസമയം, ആരാധകർ ഏറെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ വാടിവാസലിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

dot image

ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങി നിരൂപക ശ്രദ്ധയും പ്രേക്ഷകപ്രീതിയും പിടിച്ചുപറ്റിയ ചിത്രമാണ് 'വട ചെന്നൈ'. ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നിരവധി വേദികളിൽ വെച്ച് വെട്രിമാരനോടും ധനുഷിനോടും വടചെന്നൈ 2 വിനെപ്പറ്റി ആരാധകർ ചോദിച്ചെങ്കിലും അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെപ്പറ്റി ഒരു ചെറിയ സൂചന പുറത്തുവരുകയാണ്.

ഇനി ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന സൂര്യ ചിത്രം വാടിവാസലിന് ശേഷം ധനുഷുമായിട്ടാണ് അടുത്ത സിനിമ ചെയ്യുന്നതെന്ന് വെട്രിമാരൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പോർട്ടുകൾ പ്രകാരം ഇത് വടചെന്നൈ 2 ആകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു അഭിമുഖത്തിൽ വടചെന്നൈ 2 ഉടൻ തുടങ്ങുമെന്ന് വെട്രിമാരൻ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് പുതിയൊരു സിനിമയാണെന്നും ഫാന്റസി പശ്ചാത്തലത്തിൽ ആണ് സിനിമയൊരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. മൂക്കുത്തി അമ്മൻ, വെന്തു തനിന്തത് കാട് തുടങ്ങിയ സിനിമകൾ നിർമിച്ച വെൽസ് ഫിലിംസ് ഇന്റർനാഷണൽ ആണ് ഈ ധനുഷ്-വെട്രിമാരൻ സിനിമ നിർമിക്കുന്നത്.

അതേസമയം, ആരാധകർ ഏറെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ വാടിവാസലിൻ്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഈ വർഷം തന്നെ വാടിവാസൽ ആരംഭിക്കുമെന്നാണ് സൂര്യ പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയായ റെട്രോയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.

Content Highlights: Vetrimaaran to join hands with Dhanush again

dot image
To advertise here,contact us
dot image