
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അതിഗംഭീര ദൃശ്യങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്ന ട്രെയ്‌ലറിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് സിലമ്പരശൻ അവതരിപ്പിച്ച കഥാപാത്രമാണ്. ഒരു കമൽ മാജിക്ക് പ്രതീക്ഷിച്ചാണ് ട്രെയ്‌ലർ കാണാൻ തുടങ്ങിയതെങ്കിലും അടിമുടി എസ്ടിആർ ഷോയാണ് കണ്ടത് എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
പല രംഗങ്ങളിലും കമലിനേക്കാൾ സ്‌കോർ ചെയ്യുന്നത് ചിമ്പുവാണെന്ന് പോലും ചില ആരാധകർ കുറിക്കുന്നുണ്ട്. ട്രെയ്‌ലറിൽ എസ്ടിആർ പറയുന്ന 'ഇനിമേൽ നാൻ താൻ രംഗരായ ശക്തിവേൽ' എന്ന ഡയലോഗും ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
Talk of Social Media:-
— Thalapathyvijaysilambarasantr (@_VJSTR_) May 18, 2025
"இனிமே நா என்ன பண்றான் nu மட்டும் பாருங்க!😈😎, சாதாரணமா எல்ல வரல🥵, vera மாதிரி வந்திருக்கான் இந்த வாட்டி"👺💯
~ 2023 PathuThala AL Thalaivan Speech #SilambarasanTR ✅❤️🔥
(Finally the dream comes true for STRnations)🫂💥#Thuglifepic.twitter.com/LTW6uaAZ4y
He is the Aura !
— 𝕩 - ק ᴇ ʀ ᴋ 🚬 (@4300_x) May 18, 2025
He Recreated . Not copied ✔️#SilambarasanTR | #Thuglife pic.twitter.com/U3jYnhTP2F
ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് പ്രവർത്തിക്കുന്നത്.
Content Highlights: STR trending in social media after Thug Life trailer release