
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും അനിൽ രവിപുടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിലെ നായികയായി നയൻതാര. സിനിമയുടെ സംവിധായകൻ തന്നെയാണ് ഒരു അനൗൺസ്‌മെന്റ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.
നയൻതാര ചിത്രീകരണത്തിനായി തയ്യാറാകുന്നതും തെലുങ്കിൽ സംസാരിക്കുന്നത് കണ്ട ക്രൂവിലെ ഒരാൾ 'അടുത്തതായി തെലുങ്ക് സിനിമ ചെയ്യുന്നുണ്ടോ' എന്ന് ചോദിക്കുന്നിടത്താണ് ഈ വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ നയൻസ് ഡ്രൈവറോട് സ്റ്റാർ മെഗാസ്റ്റാര്‍ സ്റ്റാർ എന്ന ഗാനത്തിന്റെ വോളിയം കൂട്ടാൻ ആവശ്യപ്പെടുകയും ഡ്രൈവർ 'ചിരഞ്ജീവിക്കൊപ്പം സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ തലയാട്ടുകയും ചെയ്യുന്നു. വീഡിയോയുടെ അവസാനഭാഗത്തായി സംവിധായകന്‍ അനിൽ രവിപുടിയും പ്രത്യക്ഷപ്പെടുന്നുണ്ട്.
Welcome back for the hatrick film #Nayanthara!
— Chiranjeevi Konidela (@KChiruTweets) May 17, 2025
Glad to have you on board for our #Mega157 journey with @anilravipudi.
SANKRANTHI 2026 రఫ్ఫాడించేద్దాం 😉#ChiruAnil @Shine_Screens @GoldBoxEnt https://t.co/2faZXKNYaq
നയൻതാരയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നേരത്തെ 'സെയ് റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിരഞ്ജീവി ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചിരുന്നു.
അതേസമയം അനിൽ രവിപുടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ജൂണിൽ ആരംഭിക്കുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.
Content Highlights: Nayanthara to act in Mega 157